ആഭ്യന്തരവും വനംവകുപ്പും വേണം, മലപ്പുറം വിഭജിക്കണം; കോണ്‍ഗ്രസിനു മുന്നില്‍ ഉപാധികള്‍വെച്ച് അന്‍വര്‍
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്
Publish Date: Thu, 05 Jun 2025 (12:44 IST)
Updated Date: Thu, 05 Jun 2025 (12:47 IST)
കോണ്‍ഗ്രസിനു മുന്നില്‍ ഉപാധികള്‍വെച്ച് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വര്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തനിക്കു ആഭ്യന്തര വകുപ്പും വനംവകുപ്പും വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു.
' വനംമന്ത്രിസ്ഥാനം എനിക്കു നല്‍കണം. ആഭ്യന്തരം എനിക്ക് തരണം. അല്ലെങ്കില്‍ വി.ഡി.സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് മാറ്റുമെന്ന ഉറപ്പ് എനിക്ക് വേണം. പൊലീസിലെ ആര്‍എസ്എസ് സ്വാധീനം ഇല്ലാതാക്കാന്‍ ആഭ്യന്തരം വേണം. മലപ്പുറം ജില്ല വിഭജിക്കണം. തിരുവമ്പാടി അടക്കമുള്ള മേഖല ഉള്‍പ്പെടുത്തി പുതിയ ജില്ല വേണം,' അന്‍വര്‍ പറഞ്ഞു.
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അന്‍വര്‍ സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്‍വര്‍ മത്സരിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയംകണ്ടില്ല. എല്‍ഡിഎഫിനെതിരായ പോരാട്ടത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനോടു ആവശ്യപ്പെട്ടത്.