Webdunia - Bharat's app for daily news and videos

Install App

കെ.എസ്.ആർ.ടി.സി : പത്തനംതിട്ട ഡിപ്പോയ്ക്ക് അഭിമാനം

Webdunia
വെള്ളി, 17 ഫെബ്രുവരി 2023 (16:42 IST)
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്ക് സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനമുള്ള ഡിപ്പോ ആയി പത്തനംതിട്ട ഡിപ്പോയ്ക്ക് പുരസ്കാരം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ഡി.ടി.ഒ തോമസ് മാത്യു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. നിലവിൽ ഡിപ്പോയുടെ പ്രതിമാസ ശരാശരി വരുമാനം മൂന്നര കോടി രൂപയാണ്.
 
കഴിഞ്ഞ ആറ്‌ മാസത്തെ പ്രവർത്തനം വിലയിരുത്തിയാണ് പത്തനംതിട്ട ജില്ലയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ഇവിടെയുള്ള 25 സൂപ്പർ ക്ലാസ് സർവീസുകളിൽ ഏറ്റവുമധികം വരുമാനം പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിലോടുന്ന സൂപ്പർ ഫാസ്റ്റ് ബസ് സർവീസിനാണ്. ഇവിടെ പ്രതിദിനം ശരാശരി 60000 രൂപ കിട്ടുന്നുണ്ട്. ഇവിടെ നിന്നുള്ള എല്ലാ ഷെഡ്യൂളുകളും ലാഭകരമാണെന്നാണ് റിപ്പോർട്ട്.
 
നിലവിൽ ഇവിടത്തെ 60 ഷെഡ്യൂളുകളിൽ നിന്ന് പ്രതിദിനം പത്ത് ലക്ഷം രൂപയാണ് ടാർഗറ്റ് നിശ്‌ചയിച്ചിരിക്കുന്നത് എങ്കിലും ഇവിടെ പതിനൊന്നു - പതിനഞ്ചു ലക്ഷം രൂപവരെ വരുമാനം ഉണ്ട്. നിലവിലെ മികച്ച നേട്ടത്തിനൊപ്പം പത്തനംതിട്ട നിന്ന് തിരുനെല്ലിക്ക് പുതിയൊരു റൂട്ടും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments