Webdunia - Bharat's app for daily news and videos

Install App

ആദ്യം മുഖത്ത് മുളകുപൊളി വിതറി, ശേഷം പെട്രോളൊഴിച്ച് കത്തിച്ചു; അജ്ഞാതൻ പെട്രോളൊഴിച്ച് തീകൊളുത്തിയ പണമിടപാട് സ്ഥാപന ഉടമ മരിച്ചു

അക്രമി പെട്രോളൊഴിച്ച് തീകൊളുത്തിയ പണമിടപാട് സ്ഥാപന ഉടമ മരിച്ചു

Webdunia
ശനി, 14 ജൂലൈ 2018 (08:50 IST)
കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ബൈക്കിലെത്തിയ അജ്ഞാതന്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്‌സയിലായിരുന്ന മലബാര്‍ ഫിനാന്‍സ് ഉടമ കുപ്പായക്കോട് സ്വദേശി സജി കുരുവിളയാണ് (53) മരിച്ചത്.
 
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. സ്ഥാപനത്തിലെത്തിയ അജ്ഞാതന്‍ സജിയുടെ മുഖത്തേക്ക് മുളകുപൊളി എറിഞ്ഞശേഷം ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. എല്ലാം പെട്ടന്നായിരുന്നു. ശരീരത്തില്‍ തീപടര്‍ന്ന സജി സ്ഥാപനത്തില്‍നിന്ന് പുറത്തിറങ്ങി താഴേക്കുചാടി. 
 
റോഡരികിലെ ഓവുചാലിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാരെത്തി തീ അണക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്‌സയിലായിരുന്നു.
 
ബൈക്കിലെത്തിയ, ചുവന്ന ടീ ഷര്‍ട്ട് ധരിച്ചയാളാണ് ആക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാര്‍ പറഞ്ഞു. അക്രമിയുടേതെന്നു കരുതുന്ന ഹെല്‍മെറ്റും കോട്ടും കെട്ടിടത്തിന്റെ പിന്നിൽ നിന്നും കണ്ടെത്തി. . സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിയല്ലെന്നു കണ്ട് വിട്ടയച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments