Webdunia - Bharat's app for daily news and videos

Install App

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി 8.40ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 മെയ് 2022 (14:41 IST)
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി 8.40 ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. എയര്‍ ഫോഴ്‌സ് ടെക്‌നിക്കല്‍ ഏര്യയിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് രാജ്ഭവനിലേക്ക് പോകും. കേരള നിയമസഭയില്‍ നടക്കുന്ന ഇന്ത്യയിലെ വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി എത്തുന്നത്. 26 ന് രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളിലാണ് ഉദ്ഘാടന സമ്മേളനം. 
 
ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി രാജേഷ്, വനിതാ മന്ത്രിമാരായ വീണാ ജോര്‍ജ്, ഡോ. ആര്‍. ബിന്ദു, ജെ.ചിഞ്ചുറാണി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വനിത എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം രാഷ്ട്രപതി രാജ്ഭവനിലേക്ക് മടങ്ങും. വൈകിട്ട് 5.20ന് തിരുവനന്തപുരത്ത് നിന്ന് പൂനയിലേക്ക് യാത്ര തിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments