Webdunia - Bharat's app for daily news and videos

Install App

സിപിഎം പാർട്ടി കോൺഗ്രസിൽ ചേരിതിരിഞ്ഞുള്ള ചർച്ച; കാരാട്ട് പക്ഷവും യെച്ചൂരി പക്ഷവും, പിണറായി കാരാട്ടിനൊപ്പം

സി പി എം പാര്‍ട്ടികോണ്‍ഗ്രസില്‍ ഇന്ന്‌ നിർണായകം

Webdunia
വെള്ളി, 20 ഏപ്രില്‍ 2018 (08:58 IST)
ബിജെപിയെ അധികാരത്തിൽ നിന്നും ഇറക്കാനുള്ള രാഷ്ട്രീയചേരിയിൽ കോൺഗ്രസിനെ സഹകരിപ്പിക്കുന്നതിനെ ചൊല്ലി സി പി എമ്മിൽ ചേരി തിരിഞ്ഞുള്ള പക്ഷം. വിഷയത്തിൽ തങ്ങളുടെ നിലപാടിൽ ഉറച്ച്, ശക്തമായി വാദിച്ച് വാദിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും കഴിഞ്ഞ മൂന്ന് ദിവസമായി നേര്‍ക്കുനേര് നിൽക്കുകയാണ്. 
 
പൊതുചർച്ചയിൽ വോട്ടെടുപ്പ് ആവശ്യവുമുയർന്നതോടെ പാർട്ടി കോൺഗ്രസിന്റെ മൂന്നാംദിവസമായ വെള്ളിയാഴ്ച നിർണായകമായിരിക്കുകയാണ്. പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ശക്തമായി വാദിച്ച മഹാരാഷ്ട്രാ പ്രതിനിധി ഉദയ് നർവേൽക്കറാണ് രഹസ്യ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്.
 
ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍, കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎമ്മിലെ ഭിന്നത രൂക്ഷമായിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന്‍ ഒഴികെയുള്ള 175 കേരള പ്രതിനിധികളും നിലവില്‍ കാരാട്ട് പക്ഷത്തോടൊപ്പമാണ്. ഇതിന് നേതൃത്വം കൊടുക്കുന്നതാവാട്ടെ പിണറായി വിജയനും.  
 
കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ സാധ്യമല്ലെന്ന് കാരാട്ട് വ്യക്തമാക്കി. കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ കാരാട്ടിനെ പിന്തുണച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കോൺഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ നിലപാടിനൊപ്പം നിന്നു. 
 
കേരള ഘടകം, യെച്ചൂരിക്ക് എതിരാണെങ്കിലും ബംഗാള്‍ ഘടകം പൂര്‍ണമായും സീതാറാം യെച്ചൂരിയെ പിന്തുണയ്ക്കുന്നവരാണ്. ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസ് സഖ്യമാവാമെന്ന നിലപാട് തന്നെയാണ് അവര്‍ സ്വീകരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments