Webdunia - Bharat's app for daily news and videos

Install App

ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന കുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവതിയും കാമുകനും അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (15:43 IST)
മധുര : തമിഴ്‌നാട്ടിലെ ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവതിയും കാമുകനായ ഡോക്ടറും അറസ്റ്റിലായി. രാമനാഥപുരം സ്വദേശികളായ കാളീശ്വരി, സുഹൃത്തായ ഡോ.ആഷിക് എന്നിവരാണ് മധുരയിൽ നിന്നും പോലീസ് പിടിയിലായത്.

ജോലി ചെയ്യാനും പഠിക്കാനായി മധുരയിൽ എത്തി ഹോസ്റ്റലിൽ താമസിച്ചിരുന്ന പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങളാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന കാളീശ്വരി എന്ന ബി.എഡ്‌ വിദ്യാർത്ഥിനിയായ യുവതി മൊബൈൽ ക്യാമറയിൽ പകർത്തിയത്. യുവതിയുടെ സുഹൃത്തായ ഡോക്ടറുടെ നിർദേശ പ്രകാരമായിരുന്നു ഇത് ചെയ്തത്. ദൃശ്യങ്ങൾ പിന്നീട് ഡോക്ടർക്ക് അയച്ചുകൊടുത്തു. ഇരുവരും തമ്മിൽ വീഡിയോ കോളിൽ സംസാരിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന കുട്ടികളെ കണ്ടതും അവരുടെ നഗ്നദൃശ്യങ്ങൾ ഡോക്ടർ ആവശ്യപ്പെട്ടതും.

പെൺകുട്ടികൾ വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴുമെല്ലാം കാളീശ്വരി രഹസ്യമായി ഈ ദൃശ്യങ്ങൾ പകർത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കാളീശ്വരി ചിത്രം പകർത്തുന്നത് കണ്ട പെൺകുട്ടി ഹോസ്റ്റൽ വാര്ഡന് പരാതി നൽകുകയും തുടർന്ന് മധുര പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പോലീസ് എത്തി കാളീശ്വരിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സ്ഥിരമായി കാളീശ്വരി ഇത്തരം കാര്യങ്ങൾ ചെയ്തതും ഡോക്ടർക്ക് അയച്ചു കൊടുത്തതും വെളിപ്പെട്ടത്. തുടർന്ന് ഇരുവരെയും പോലീസ് അറസ്റ് ചെയ്തു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം