ശബരിമല സ്‌ത്രീ പ്രവേശനം; സ്‌മൃതി ഇറാനിക്കെതിരെ കേസ്
ശബരിമല സ്‌ത്രീ പ്രവേശനം; സ്‌മൃതി ഇറാനിക്കെതിരെ കേസ്
ശബരിമല സ്‌ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിനെതിരെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരെ കേസ്. ബിഹാറിലെ സിതാമാര്‍ഹി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
'എല്ലാവർക്കും പ്രാർത്ഥിക്കാന്‍ അവകാശമുണ്ട്, എന്നാൽ അമ്പലം അശുദ്ധമാക്കാന്‍ യാതൊരു അവകാശവുമില്ല' എന്ന സ്‌മൃതി ഇറാനിയുടെ പ്രസ്ഥാവനയ്‌ക്കെതിരെയാണ് കേസ്. ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ താന്‍ ആരുമല്ല. എങ്കിലും പ്രാര്‍ത്ഥിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല.
ആരെങ്കിലും ആര്‍ത്തവരക്തത്തില്‍ കുതിര്‍ന്ന നാപ്കിന്‍ കൂട്ടുകാരുടെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമാന്യയുക്തിയില്‍ ചിന്തിക്കാന്‍ കഴിയുമോ?. പിന്നെ എന്തിന് ദൈവം കുടിക്കൊളളുന്ന സ്ഥലത്തേയ്ക്ക് ഇത് കൊണ്ടുപോകണമെന്ന് വാശിപിടിക്കുന്നു'വെന്ന് സ്മൃതി ഇറാനി ചോദിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.