''നീ എസ് എസി എസ് ടി അല്ലേ, എന്റേയും സർക്കാരിന്റേയും ഔദാര്യത്തിലല്ലേ നീ ജീവിക്കുന്നത്'' - ഒരു അധ്യാപകൻ വിദ്യാർത്ഥിയോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ചോദ്യം
അധ്യാപകൻ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു, പരാതി നൽകിയ ദിവസങ്ങൾക്കുള്ളിൽ വിദ്യാർത്ഥിക്ക് സസ്പെൻഷൻ
ഏറണാകുളം മഹാരാജാസ് കോളജില്‍ പോസ്റ്ററൊട്ടിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ പ്രിന്‍സിപ്പലില്‍ കെ എല്‍ ബീനയെ വിമര്‍ശിച്ചതുമായ ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എറണാകുളം ലോ കോളജിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാർത്ത വെളിച്ചം കാണുന്നത്. അധ്യാപകൻ ജാതിപ്പേര് വിളിച്ചുവെന്ന് കാണിച്ച് പരാതി നൽകിയ യുവാവിനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു.
എറണാംകുളം ലോ കോളേജ് വിദ്യാര്‍ത്ഥി വൈശാഖ് ഡിഎസിനെയാണ് കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കോളേജില്‍ നടന്ന കലാപരിപാടിക്കിടെ തന്നെ ജാതിപ്പേര് വിളിച്ച് അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് വൈശാഖ് പരാതി നൽകിയത്. ഡിസംബര്‍ 16ന് ലോ കോളേജില്‍ നടന്ന നയം കോളേജ് ഫെസ്റ്റിന്റെ ഇടയില്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് വിമര്‍ശിച്ച് സംസാരിച്ച എസ് എസ് ഗിരിശങ്കര്‍ എന്ന അധ്യാപകനോട് അതിനെ കുറിച്ച് ചോദിച്ച വൈശാഖിനെ ജാതിപ്പോര് വിളിച്ചെന്നാണ് പരാതി. നീ എസ് സി എസ് ടി അല്ലെ, എന്റെയും സര്‍ക്കാരിന്റെയും ഔദാര്യത്തില് അല്ലേ ജീവിക്കുന്നത് എന്ന് ഗിരിശങ്കര്‍ ചോദിച്ചു എന്നും പരാതിയില്‍ പറയുന്നു.
എറണാംകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് വൈശാഖ് പരാതി നല്‍കിയിരുന്നത്. ഇക്കാര്യം നില്‍ക്കവേയാണ് വൈശാഖിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. എന്നാൽ, അധ്യാപകനെതിരെ പരാതി നൽകിയതിന്റെ ദിവസങ്ങൾക്കുള്ളിൽ വൈശാഖിനെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു. കോളേജില്‍ നടന്ന കലാപരിപാടിക്കിടെ വൈശാഖ് അസഭ്യവര്‍ഷം നടത്തിയെന്നാണ് സസ്‌പെന്‍ഷന് കാരണമായി കാണിച്ചിരിക്കുന്നത്.