Webdunia - Bharat's app for daily news and videos

Install App

ഭക്ഷണം നൽകാതെ അമ്മയെ ദിവസങ്ങളോളം പട്ടിണിക്കിട്ട് മകൻ; ഒടുവിൽ രക്ഷപെടുത്തി പൊലീസ്

ഇടിഞ്ഞു വീഴാറായ വീട്ടിലാണ് മല്ലികയും മകൻ ജ്യോതിയും താമസിച്ചിരുന്നത്.

Webdunia
ബുധന്‍, 3 ജൂലൈ 2019 (08:49 IST)
ചാഴൂരിൽ ദിവസങ്ങളോളം പട്ടിണിയിലായ വയോധികയെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷിച്ചു. വേലുമാൻപടി സ്വദേശിയായ മല്ലിക (78)യെയാണ് അന്തിക്കാട് പൊലീസ് രക്ഷിച്ചത്. മല്ലികയ്ക്ക് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട മകനുവേണ്ടിയുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
 
ഇടിഞ്ഞു വീഴാറായ വീട്ടിലാണ് മല്ലികയും മകൻ ജ്യോതിയും താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ജ്യോതി, മല്ലികയ്ക്ക് ഭക്ഷണം നൽകാറില്ല.   ഭക്ഷണവുമായി ചെല്ലുമ്പോൾ ജ്യോതി വടിവാൾ വീശി ഭീഷണിപ്പെടുത്തുമെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ആരും വീട്ടിലേക്ക് പോകാതെയായി. തുടർന്ന് മല്ലികയുടെ മകൾ ലതയും നാട്ടുകാരും ചേർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തുമ്പോൾ അനങ്ങാൻ കഴിയാതെ തളർന്ന് കിടക്കുകയായിരുന്നു മല്ലിക. പിന്നീട് ഇവർക്ക് വെള്ളവും ഭക്ഷണവും നൽകിയ ശേഷമാണ് പുറത്തെത്തിച്ചത്.
 
സ്നേഹിത എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരും പൊലീസും ചേർന്നാണ് മല്ലികയെ രക്ഷിച്ചത്. പൊലീസ് വരുന്നതറിഞ്ഞ് മകൻ രക്ഷപ്പെട്ടു. ആരോ​ഗ്യസ്ഥിതി മോശമായതിനാൽ മല്ലികയെ പരിശോധനയ്ക്കായി ആലപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം ഇവരെ രാമവർമ്മപുരത്തെ അഗതി മന്ദിരത്തിലേക്ക് മാറ്റും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments