Webdunia - Bharat's app for daily news and videos

Install App

ബ്രേക്ക് പെഡലിനടിയിൽ ‘കുപ്പി’ കുടുങ്ങി; നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി

നിയന്ത്രണം നഷ്ടപ്പെട്ട പൊലീസ് ജീപ്പ് സ്വകാര്യ സ്ഥാപനത്തിന്റെ മതിലും ബോർഡും തകർത്തു വർക്ക്ഷോപ്പിലെ കാർപോർച്ചിൽ കയറിനിന്നു.

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (13:24 IST)
നിയന്ത്രണം നഷ്ടപ്പെട്ട പൊലീസ് ജീപ്പ്  സ്വകാര്യ സ്ഥാപനത്തിന്റെ മതിലും ബോർഡും തകർത്തു വർക്ക്ഷോപ്പിലെ കാർപോർച്ചിൽ  കയറിനിന്നു. വിഴിഞ്ഞം - വെങ്ങാനൂർ റോഡില്‍ ഇന്നലെയാണ് സംഭവം നടന്നത്. വർക്ക്ഷോപ്പിലേക്കു വന്നിരുന്ന ബൈക്ക്‌ യാത്രക്കാരന്‍ അജീഷും ജീപ്പിലുണ്ടായിരുന്ന വിഴിഞ്ഞം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജയകുമാറും ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

രാവിലെ ഡ്യൂട്ടി പട്രോളിങ്ങിനായി വെങ്ങാനൂർ ഭാഗത്തേക്കു പോയ പൊലീസ് ജീപ്പാണ് ബ്രഹ്മോസ് കരാർ സ്ഥാപനമായ വർക്ക്ഷോപ്പിലെ കാർപോർച്ചിലേക്ക് പാഞ്ഞ് കയറി നില്‍ക്കുകയായിരുന്നു. വര്‍ക്‍ഷോപിന്റെ ഗേറ്റ് തുറന്ന് അകത്തേക്കു കയറാനൊരുങ്ങുന്നതിനിടെയാണ് വർക്ക്ഷോപ്പ് ജീവനക്കാരൻ അജീഷിനു മതിൽ തകർന്ന ഭാഗങ്ങൾ വീണ് കൈക്കു നിസാരമായ പരുക്കേറ്റത്.

പൊലീസ് ജീപ്പിന്റെ ബ്രേക്ക് പെഡലിനു സമീപം ശുദ്ധജലം നിറച്ച കുപ്പി കിടന്നിരുന്നതാണ് ശരിയായ രീതിയില്‍ ബ്രേക്ക് ചെയ്യാനാന്‍ സാധിക്കാതിരുന്നതാണ് അപകടകാരണമെന്നാണ് സംശയമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. രാവിലെയായതിനാല്‍ വർക്ക്‌ഷോപ്പിൽ ആളുകളില്ലാത്തതും റോഡിൽ കാൽനടയാത്രക്കാരോ മറ്റു വാഹനങ്ങളോ ഇല്ലാത്തതാണ് വൻ ദുരന്തമൊഴിവാക്കാന്‍ കാരണമായത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments