Webdunia - Bharat's app for daily news and videos

Install App

വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും, ഇത് ഇരട്ടചങ്കൻ; സംഘപരിവാർ ഭീഷണിക്കിടെ പിണറായി ഇന്ന്​ മംഗളൂരുവിൽ

വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും, ഇത് ഇരട്ടചങ്കൻ!

Webdunia
ശനി, 25 ഫെബ്രുവരി 2017 (08:19 IST)
ബി ജെ പിയുടെയും സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്​ മംഗളൂരുവിലെത്തും. മുഖ്യമന്ത്രിയെ തടയുമെന്ന് പ്രഖ്യാപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത മംഗളൂരുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.  പ്രകടനം നടത്താനോ സംഘം ചേരാനോ ഹര്‍ത്താല്‍ നടത്താനോ പാടില്ലെന്ന് പൊലീസ് വ്യക്തമാക്കി
 
രാവിലെ 11നു വാർത്താഭാരതി ദിനപത്രത്തി​ന്റെ പുതിയ ഓഫീസ്​ കെട്ടിടത്തി​ന്റെ നിർമാണോദ്​ഘാടനവും സി പി എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയുടെ ഉദ്​ഘാടനവും  പിണറായി നിർവഹിക്കും.
നേരത്തെ മംഗളൂരുവിലെത്തുന്ന പിണറായിയെ തടയുമെന്ന്​ സംഘപരിവാർ സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. പിണറായി പങ്കെടുക്കുന്ന പരിപാടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കിയിരുന്നു. 
 
സന്ദർശനത്തിൽ പ്രതിഷേധിച്ച്​ ഇവർ ഹർത്താലിനും ആഹ്വാനം നൽകിയിട്ടുണ്ട്​. പിണറായിയെ തടയാനായി സംഘപരിവാര്‍ സംഘടനകള്‍ വലിയ ആസൂത്രണങ്ങളാണ് നടത്തിയിട്ടുള്ളത്. സംഘടിതമായി എത്തി തടയാനാണ് തീരുമാനം. ഇത് ചെറുക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് പ്രതിരോധമൊരുക്കുന്നത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments