Webdunia - Bharat's app for daily news and videos

Install App

സ്ത്രീകൾ സഞ്ചരിച്ച കാറിൽ ലിഫ്റ്റ് ചോദിച്ച് കയറി, കാറിനകത്ത് വച്ച് മോശമായി പെരുമാറി; എഎസ്ഐ അറസ്റ്റില്‍

കാറിലുണ്ടായിരുന്ന സ്ത്രീകളുടെ പരാതിയിൽ തിരുവനന്തപുരം റൂറൽ എആർ ക്യാംപിലെ എഎസ്ഐ സുഗുണനെ കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്തു.

Webdunia
ചൊവ്വ, 25 ജൂണ്‍ 2019 (10:48 IST)
സ്ത്രീകൾ സഞ്ചരിച്ച കാറിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ശേഷം, യാത്രക്കിടെ അപമര്യാദയായി പെരുമാറിയെന്ന് എഎസ്ഐക്ക് എതിരെ പരാതി. കാറിലുണ്ടായിരുന്ന സ്ത്രീകളുടെ പരാതിയിൽ തിരുവനന്തപുരം റൂറൽ എആർ ക്യാംപിലെ എഎസ്ഐ സുഗുണനെ കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്തു. ആറ്റിങ്ങലിലേക്കു പോവുകയായിരുന്ന കാറിൽ വർക്കലയിൽ നിന്നാണ് ഇദ്ദേഹം ലിഫ്റ്റ് ചോദിച്ച് കയറിയത്. ഈ സമയത്ത് സുഗുണൻ യൂണിഫോമിലായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്.
 
കാർ കല്ലമ്പലം ഭാഗത്തെത്തിയപ്പോഴാണ് എഎസ്ഐയുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായത്. ഇതേ തുടർന്ന് ഇദ്ദേഹത്തെ കല്ലമ്പലത്ത് ഇറക്കിയ ശേഷം സ്ത്രീകൾ പിങ്ക് പൊലീസിൽ വിവരമറിയിച്ചു. പിന്നീടിവർ കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കല്ലമ്പലം പൊലീസ് ഫോണിൽ വിളിച്ച് ഹാജരാകണം എന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സുഗുണൻ സ്റ്റേഷനിലെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments