Webdunia - Bharat's app for daily news and videos

Install App

ആഡംബര ജീവിതത്തിനായി മോഷണം തൊഴിലാക്കി, കാമുകിയിലൂടെ മോഷ്ടാവിനെ പിടികൂടി പൊലീസ്

Webdunia
തിങ്കള്‍, 8 ജൂലൈ 2019 (16:17 IST)
സ്ഥിരമായി മോഷം നടത്തിവന്നിരുന്ന വിരുതൻ പൊലീസ് പിടിയിൽ. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹില്‍ ഇസ്മായില്‍ (അജു 25) ആണ് പൊലീസിന്റെ പിടിയിലായത്. മോഷ്ണം നടത്തിയ ബുള്ളിൽ വരുന്ന വഴി ബലം പ്രയോഗിച്ചാണ് തൃക്കാക്കര പൊലീസ് ഇയാളെ പിടികൂടിയത്. 
 
വാഴക്കാലയിലെ വീട്ടില്‍നിന്നു കഴിഞ്ഞ മേയ് 22ന് ആണ് ബുള്ളറ്റ് മോഷ്ടിച്ചത്. പിടിയിലാകുമ്‌ബോള്‍ 5 മൊബൈല്‍ ഫോണുകളും വിലകൂടിയ 3 വാച്ചുകളും 3 പവന്‍ തൂക്കമുള്ള 2 മോതിരവും ആഡംബര വസ്ത്രങ്ങളും കൈവശമുണ്ടായിരുന്നു. കാമുകിയിലൂടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. 
 
ബുള്ളറ്റിനോടും സാഹസിക യാത്രയോടും കടുത്ത ആരാധന ഉണ്ടായിരുന്ന അജു വാഴക്കാല മൂലേപ്പാടം ലെയ്നിൽ താൻ നിൽക്കുന്ന കടയ്ക്കടുത്തുള്ള വീട്ടിലെ ബുള്ളറ്റ് നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. സമയം ഒത്ത് വന്നപ്പോൾ ബൈക്ക് മോഷ്ടിച്ച്, തുടര്‍ന്ന് ജോലി ചെയ്ത ബേക്കറിയില്‍നിന്ന് 14,000 രൂപയും മോഷ്ടിച്ച് കടന്നു. സിസിടിവി ദൃശ്യത്തിലൂടെ മോഷ്ടാവ് അജുവാണെന്ന് പൊലീസ് കണ്ടെത്തി. 
 
അജുവിന്റെ കാമുകി വഴിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കാമുകിയുമായി ഇടയ്ക്കിടെ ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ട്. ഇങ്ങനെ രാത്രി കാലങ്ങളില്‍ വന്ന ഫോണ്‍ നമ്ബരുകള്‍ വഴിയാണ് പ്രതിയെ കുടുക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ കാമുകിയുടെ ഫോൺ ചോർത്തി, പ്രതി ആലുവയിലെത്തിയെന്ന് അറിയിപ്പ് കിട്ടിയതിനെ തുടർന്നാണ് അറസ്റ്റ്. 
 
ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയായിരുന്നു മോഷണം പതിവാക്കിയിരുന്നത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ആര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments