Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗവർണർ ഒപ്പിട്ടു, കേരള പൊലീസ് നിയമഭേദഗതി ഓർഡിനൻസ് റദ്ദായി

ഗവർണർ ഒപ്പിട്ടു, കേരള പൊലീസ് നിയമഭേദഗതി ഓർഡിനൻസ് റദ്ദായി
, വ്യാഴം, 26 നവം‌ബര്‍ 2020 (08:28 IST)
തിരുവനന്തപുരം: വിവാദമായ കേരള പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് റദ്ദായി. നിയമ ഭേദഗതി പിൻവലിയ്ക്കുന്നതിനുള്ള റിപ്പീലിങ് ഓര്‍ഡിനന്‍സില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ വൈകുന്നേരം ഒപ്പിട്ടതോടെയാണ് ഭേദഗതി റദ്ദായത്. നവംബര്‍ 21നാണ് ഗവര്‍ണറുടെ അംഗീകാരത്തോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നത്. 5 ദിവസത്തിനുള്ളിൽ ഈ ഓർഡിനൻസ് റദ്ദാക്കാപ്പെടുകയും ചെയ്തു. ഒരു ഓർഡിനൻസ് റദ്ദാക്കാൻ റിപ്പീലിങ് ഓർഡിനൻസ് ഇറക്കുന്നത് സംസ്ഥന ചരിത്രത്തിൽ തന്നെ ആദ്യമാണ്. 
 
ഭേദഗതിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പാർട്ടിയിലും ഇടതുമുന്നണിയിലും ഉൾപ്പടെ വിമർശനം ശക്തമായതോടെ ഓർഡിനൻസ് നടപ്പിലാക്കില്ല എന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വാക്കാൽ പറഞ്ഞാൽ പ്പൊരെന്നും ഭേദഗതി റദ്ദുചെയ്യണം എന്നും ശക്തമായ ആവശ്യം ഉയർന്നു. ഇതോടെ ചോവ്വാഴ്ച ചേർന്ന അടിയന്തര മന്ത്രിസഭായോഗം ഭേദഗതി പിൻവലിയ്ക്കാൻ ഗവർണർക്ക് ശുപാർശ നൽകാൻ തീരുമാനിയ്ക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ഭേതഗതി റദ്ദാക്കാനുള്ള റിപ്പീലിങ് ഓർഡിനൻസ് ഗവര്‍ണര്‍ക്ക് കൈമാറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരഞ്ഞെടുപ്പ്: പാലക്കാട് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ