Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

താല്‍ക്കാലിക മറവി രോഗം; പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍

sachidananthan

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 നവം‌ബര്‍ 2024 (21:05 IST)
sachidananthan
താല്‍ക്കാലിക മറവി രോഗം ബുദ്ധിമുട്ടിക്കുന്നതിനാല്‍ പൊതുജീവിതം അവസാനിപ്പിക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താന്‍ 7 വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് (transient global amnesia) വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ടെന്നും സച്ചിദാനന്ദന്‍ പറയുന്നു. പിന്നീട് രോഗം വന്നിരുന്നില്ല. എന്നാല്‍, നവംബര്‍ 1-ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അദ്ദേഹം കുറിച്ചു.
 
അതുകൊണ്ട് പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.- സച്ചിദാനന്ദന്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജന്‍ധന്‍ അക്കൗണ്ടിലെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ആര്‍ക്കൊക്കെ ലഭിക്കും?