Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജന്‍ധന്‍ അക്കൗണ്ടിലെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ആര്‍ക്കൊക്കെ ലഭിക്കും?

ജന്‍ധന്‍ അക്കൗണ്ടിലെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ആര്‍ക്കൊക്കെ ലഭിക്കും?

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 നവം‌ബര്‍ 2024 (20:48 IST)
2014 ലാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന നിലവില്‍ വന്നത്. ഈ പദ്ധതി പ്രകാരം എല്ലാ പൗരന്മാര്‍ക്കും ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിപ്രകാരമുള്ള ബാങ്ക് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സിന്റെ ആവശ്യമില്ല. സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് ജന്‍ധന്‍ യോജന യില്‍ ഉള്ളത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഈ പദ്ധതി പ്രയോജനകരമാവുകയും ചെയ്യും. പദ്ധതി പ്രകാരം അക്കൗണ്ടുള്ളവര്‍ക്ക് റുപേ ഡെബിറ്റ് കാര്‍ഡും ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ലഭ്യമാണ്. 
 
ഓവര്‍ഡ്രാഫ്റ്റ് വഴി ഒരു വ്യക്തിക്ക് അയാളുടെ ബാങ്ക് ബാലന്‍സിനെ ആശ്രയിച്ച് അല്ലാതെ പതിനായിരം രൂപ വരെ പിന്‍വലിക്കാനാവും. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഈ പണം സഹായകരമാകും. അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം ആയിരിക്കും ഈ സൗകര്യം ലഭ്യമാവുക. കൂടാതെ ഇടയ്ക്കിടയ്ക്ക് ഇടപാടുകള്‍ നടക്കുന്ന അക്കൗണ്ട് ആയിരിക്കണം. അതോടൊപ്പം തന്നെ ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവംബര്‍ 10വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ; വരും മണിക്കൂറുകളില്‍ ഈജില്ലകളില്‍ മഴയ്ക്ക് സാധ്യത