Webdunia - Bharat's app for daily news and videos

Install App

പോക്‌സോ പ്രതിക്ക് കോവിഡ്: പോലീസുകാര്‍ ഉള്‍പ്പെടെ 14 പേര്‍ നിരീക്ഷണത്തില്‍

എ കെ ജെ അയ്യര്‍
വെള്ളി, 2 ഒക്‌ടോബര്‍ 2020 (11:50 IST)
കൂത്താട്ടുകുളം: പോക്‌സോ പ്രതിയായ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതി, പെണ്‍കുട്ടി, പ്രതിയുടെയും പെണ്‍കുട്ടിയുടെയും ബന്ധുക്കള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനാലു പേരെ നിരീക്ഷണത്തിലാക്കി.
 
കഴിഞ്ഞ 25ന് രാത്രി ഒന്നിന് കിഴകൊമ്പ് ചമ്പമല ഭാഗത്ത് 15 വയസ്സുള്ള പെണ്‍കുട്ടിയെ അയല്പക്കത്തെ വീട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് ഒച്ചവെച്ച് ആളെക്കൂട്ടി. തുടര്‍ന്ന് പെണ്‍കുട്ടി പീഡനത്തിനിരയായി എന്നറിഞ്ഞ നാട്ടുകാര്‍ കുട്ടിക്കൊപ്പമുണ്ടായിരുന്ന ആളെ തടഞ്ഞു വച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
 
ഇയാളെ കോവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം പരിശോധനാഫലം വന്നപ്പോള്‍ ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments