Webdunia - Bharat's app for daily news and videos

Install App

11 വയസ്സായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ വികലാംഗന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (17:33 IST)
തിരുവനന്തപുരം: 11 വയസ്സായ പയ്യനെ പീഡിപ്പിച്ച കേസില്‍ കാലടി താമരം സ്വദേശി ഷിബു (46) നെ അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു. 
 
2022 നവംബര്‍ 19 ന് രാവിലെ 11.30 മണിക്ക് കുട്ടി അനിയന് വേണ്ടി ലെയ്‌സ് വാങ്ങാന്‍ കടയില്‍ പോയപ്പോഴാണേ കേസിന് ആസ്പദമായ സംഭവം നടന്നത്.  സിഗരറ്റ് വാങ്ങാന്‍ വന്ന അയല്‍വാസിയായ പ്രതി കടയില്‍ വന്ന കുട്ടിയുടെ പുറകില്‍ നിന്നിട്ട് കുട്ടിയുടെ രണ്ട് കയ്യും ബലമായി പിടിച്ചുവെച്ച് കുട്ടിയുടെ സ്വകാര്യഭാഗത്ത് പിടിച്ചു. വേദനിച്ച കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് സ്ഥലത്തുനിന്നും വീട്ടിലേക്ക് ഓടി. പ്രതിയുടെ ഇടത് കൈക്ക് വൈകല്യമുണ്ട്. വൈകല്യമുള്ള കൈ വച്ച് കുട്ടിയുടെ കൈകള്‍ പിന്നിലേയ്ക്ക് പിടിച്ചു വെച്ചിട്ട് അടുത്ത കൈ വെച്ചാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്തു പിടിച്ചത്. വൈകുന്നേരം ആയിട്ടും വേദന മാറാത്തതുകൊണ്ട് കുട്ടി അമ്മയോട് നടന്ന സംഭവം പറഞ്ഞു. രാത്രി തന്നെ വീട്ടുകാര്‍ ഫോര്‍ട്ട് പോലീസിനോട് പരാതിപ്പെട്ടു.
 
പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ അര്‍. വൈ. അഖിലേഷ് ഹാജരായി. 
പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജി , എസ്‌ഐ സജിനി റ്റി എന്നിവര്‍ ആണ് കേസ് അന്വേഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments