Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസിൽ കോൺഗ്രസ് നേതാവിൻ്റ മകൻ അറസ്റ്റിൽ

എ കെ ജെ അയ്യർ
ചൊവ്വ, 2 ജൂലൈ 2024 (16:11 IST)
കണ്ണർ : പീഡന ക്കേസിൽ കണ്ണരിലെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കോൺഗ്രസ്‌ നേതാവിന്റെ മകൻ അറസ്റ്റിലായത്. പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയിൽ പറയുന്നത്.  കോൺ​ഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ. കഴിഞ്ഞ ദിവസമാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്. 
 
 ശരത് നമ്പ്യാർ ക്കെതിരെ 20കാരി പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം ഫിസിയോ തെറാപ്പി ചെയ്യാൻ സെൻ്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

അടുത്ത ലേഖനം
Show comments