Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് വണ്‍ ക്‌ളാസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും; സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവിലേക്കുള്ള അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതല്‍ 12 വരെ

പ്ലസ് വണ്‍ ക്‌ളാസുകള്‍ ഇന്നുമുതല്‍ ആരംഭിക്കും; സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവിലേക്കുള്ള അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതല്‍ 12 വരെ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ജൂലൈ 2023 (08:55 IST)
പ്ലസ് വണ്‍ ക്‌ളാസുകള്‍ നാളെ ആരംഭിക്കും. മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയില്‍ 18,901ഉം മാനേജ്‌മെന്റ് ക്വാട്ടയില്‍ 18,735ഉം അണ്‍ എയ്ഡഡില്‍ 11,309ഉം പേര്‍ പ്രവേശനം നേടിക്കഴിഞ്ഞു. മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേര്‍ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വോക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 22,145 പേര്‍ പ്രവേശനം നേടി. സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതല്‍ 12 വരെയാണ്. 
 
പ്ലസ് വണ്‍ ക്ളാസുകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മണക്കാട് ഗവണ്മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നേരിട്ടത്തി വിദ്യാര്‍ത്ഥികളെ കാണും. രാവിലെ 9.30 നാണ് മന്ത്രി സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെ കാണുക.മഴക്കെടുതി മൂലം ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ച ജില്ലകളില്‍ ഒന്നാം വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും സ്‌കൂളുകളില്‍  ഹാജരാകേണ്ടതില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത