Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് പരക്കെ മഴ, വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും

കലിതുള്ളി കാലവര്‍ഷം; സംസ്ഥാനത്ത് പരക്കെ മഴ, വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
, ബുധന്‍, 5 ജൂലൈ 2023 (07:52 IST)
സംസ്ഥാനത്ത് കാലവര്‍ഷം ശക്തം. എല്ലാ ജില്ലകളിലും പരക്കെ മഴ തുടരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 
 
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: കാസർകോടും കണ്ണൂരും തൃശൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി