Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ പ്ലാസ്റ്റിക് നിരോധനം

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ  പ്ലാസ്റ്റിക് നിരോധനം

അഭിറാം മനോഹർ

, ചൊവ്വ, 31 ഡിസം‌ബര്‍ 2019 (11:37 IST)
2019ൽ നിന്നും 2020ലേക്ക് കടക്കുമ്പോൾ പുതിയ ചില പരിഷ്കാരങ്ങൾക്ക് കൂടി കേരളം സാക്ഷിയാകാൻ പോകുകയാണ്. സംസ്ഥാനത്ത് ഓട്ടാകെ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിരോധനം,ഡിജിറ്റൽ കറന്റ് ബിൽ, ഏ ടി എമ്മിൽ പാസ്‌വേഡ് തുടങ്ങി പല മാറ്റങ്ങളും ജനുവരി ഒന്ന് മുതൽ നിലവിൽ വരും. ഇതിൽ ഏറ്റവും പ്രധാനം സംസ്ഥാനത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനമാണ്.
 
പുതിയ പരിഷ്കാരപ്രകാരം ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ജനുവരി ഒന്നുമുതൽ നിരോധനം നിലവിൽ വരും. എന്നാൽ ബ്രാന്റഡ് ഉത്പന്നങ്ങളുടെ ആവരണങ്ങൾക്കും വെള്ളം മദ്യം എന്നിവ വിൽക്കുന്ന കുപ്പികൾക്കും പാൽക്കവറിനും നിരോധനം ബാധകമാകില്ല. അളന്നുവെച്ച ധാന്യങ്ങൾ വിൽക്കുന്ന പാക്കറ്റുകൾ മീൻ,മാംസം,ധാന്യപ്പൊടികളെന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ എന്നിവയെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പഴം പച്ചക്കറികൾ എന്നിവ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ നിരോധിച്ചു. 
 
നിരോധനം ലംഘിച്ചാൽ ആദ്യതവണ 10,000 രൂപയായിരിക്കും പിഴ.രണ്ടാം തവണ ലംഘിച്ചാൽ കാൽ ലക്ഷം രൂപയും മൂന്നാം തവണ ലംഘിച്ചാൽ അരലക്ഷവും പിഴയാക്കി ഈടാക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം; നിയമം ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി, എതിർത്ത് ബിജെപി