പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേരള നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുന്നു. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. രാജ്യത്താദ്യമായാണ് പൗരത്വനിയമഭേദഗതിക്കെതിരെ ഒരു നിയമസഭ പ്രമേയം ചർച്ച ചെയ്യുന്നത്.
മതവിവേചനത്തിന് ഇടയാക്കുന്ന നിയമമാണിത്. പ്രവാസികൾക്കിടയിലും ആശങ്കകൾ സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൌരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന ആവശ്യമാണ് സർക്കാർ ഉന്നയിക്കുന്നത്. സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത്.
പ്രമേയം പാസാക്കിയ തീരുമാനത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം.