Webdunia - Bharat's app for daily news and videos

Install App

പള്ളിക്കകത്തുള്ളവരെ നീക്കി; യാക്കാബോയ മെത്രാപ്പൊലീത്തമാർ അറസ്‌റ്റ് വരിച്ചു

മെര്‍ലിന്‍ സാമുവല്‍
വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (14:36 IST)
പിറവം പള്ളിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്‌ക്കിടെ മെത്രാന്‍മാരും പുരോഹിതരും അടക്കമുള്ള യാക്കോബായ വിഭാഗക്കാരായ വിശ്വാസികള്‍ അറസ്‌റ്റ് വരിച്ചു. ജില്ലാകലക്ടർ എസ് സുഹാസ് ഐഎഎസ് നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷം  പ്രതിഷേധക്കാരെ മറികടന്ന് പള്ളിയിൽ പ്രവേശിച്ച പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

പൊലീസിനെ പള്ളിക്കുള്ളിൽ കടക്കാൻ അനുവദിക്കാതെ കനത്ത പ്രതിഷേധമാണ് യാക്കോബായ വിഭാഗക്കാർ ഉയർത്തിയത്. പള്ളിയുടെ ഗേറ്റ് മുറിച്ചുമാറ്റിയാണ് പൊലീസ് പള്ളിമുറ്റത്തു കടന്നത്.

പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നും സമവായമാണ് ആവശ്യമെന്നും മെത്രാപ്പൊലീത്തമാർ പറഞ്ഞു. പൊലീസിന്റെ നിര്‍ദേശം അനുസരിച്ചാണ് അറസ്‌റ്റ് വരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി. എന്നാൽ വൈദിക വിദ്യാർത്ഥികളും മറ്റ് വൈദികരും ഇവിടെ നിന്നും ഒഴിഞ്ഞ് പോകാൻ തയാറാകാത്തതിനെ തുടർന്ന് ഇവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കുകയായിരുന്നു.

ആരാധന നടത്താനുള്ള ഓർത്തഡോക്സ് സഭാംഗങ്ങളുടെ ശ്രമം തടഞ്ഞ യാക്കോബായ സഭാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇന്ന് ഒന്നേ മുക്കാലിനു മുമ്പ് നടപടി ക്രമങ്ങൾ അറിയിക്കണമെന്നും കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസ് പള്ളിയിലെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments