പിറവം വലിയപള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ച് കുർബാന നടത്തി; നടുറോഡിൽ കുർബാന നടത്തി പ്രതിഷേധ റാലി സംഘടിപ്പിച്ച് യാക്കോബായ സഭാംഗങ്ങൾ
സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചത്.
പിറവം സെന്റ് മേരീസ് വലിയപള്ളിയിൽ സുപ്രിംകോടതി വിധി നടപ്പാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ചത്. ഓർത്തഡോക്സ് വിഭാഗത്തിന് ഞായറാഴ്ച രാവിലെ കുർബാന നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ യാക്കോബായ വിഭാഗം പള്ളിക്കു സമീപം റോഡിൽ പ്രാർഥന നടത്തി പ്രതിഷേധിച്ചു. പള്ളിയും പരിസരങ്ങളും ജില്ലാ കലക്റ്ററുടെ നിയന്ത്രണത്തിലാണ്. ക്രമസമാധാപ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്തു ജയിലിലേക്കു മാറ്റാനും നിർദേശമുണ്ടായിരുന്നു.
ഓർത്തഡോക്സ് വിഭാഗം മലങ്കര മെത്രാപ്പോലീത്ത നിയോഗിച്ച വികാരിയടക്കമുള്ള പുരോഹിതർക്കു മതപരമായ ചടങ്ങ് നടത്താമെന്നും 1934 ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികൾക്ക് ആരാധനയിൽ പങ്കെടുക്കാമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.