Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പട്ടികയ്‌ക്ക് എഐസിസിയുടെ അംഗീകാരം; കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - റോബിന്‍ പീറ്ററെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

പട്ടികയ്‌ക്ക് എഐസിസിയുടെ അംഗീകാരം; കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - റോബിന്‍ പീറ്ററെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു

മെര്‍ലിന്‍ സാമുവല്‍

ന്യൂഡല്‍ഹി/തിരുവനന്തപുരം , ശനി, 28 സെപ്‌റ്റംബര്‍ 2019 (19:46 IST)
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനാഥി പട്ടിക തയ്യാറായി. കോണ്‍ഗ്രസ് സ്ഥാ‍നാര്‍ഥി പട്ടികയ്‌ക്ക് എഐസിസി അംഗീകാരം നല്‍കി.

അരൂരിൽ അഡ്വ ഷാനിമോൾ ഉസ്മാനും, അരൂരിൽ പി മോഹൻരാജും, വട്ടിയൂർക്കാവിൽ മുൻ എംഎൽഎയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ ഡോ. കെ മോഹൻകുമാറും എറണാകുളത്ത് മുൻ ഡെപ്യൂട്ടി സ്പീക്കർ ടി ജെ വിനോജുമാണ് സ്ഥാനാർഥികൾ. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർഥിയായി എം സി ഖമറുദ്ദീനെ പ്രഖ്യാപിച്ചിരുന്നു.

ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ വെള്ളിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടിക ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

കോന്നിയില്‍ റോബിന്‍ പീറ്ററെ മത്സരിപ്പിക്കണമെന്ന ആവശ്യം അടൂര്‍ പ്രകാശ് ശക്തമാക്കിയിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ ഈഴവ സ്ഥാനാര്‍ഥി വേണമെന്ന സമ്മര്‍ദ്ദം മോഹന്‍രാജിന് നേട്ടമായി. ഇതിനിടെ അതൃപ്തി രേഖപ്പെടുത്തിയ റോബിന്‍ പീറ്ററെ രമേശ് ചെന്നിത്തല തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ഫീച്ചർ ഉപയോക്താക്കളെ നിരാശപ്പെടുത്തും, ലൈക്കിലും റിയാക്ഷനിലും മാറ്റങ്ങളുമായി ഫെയ്സ്ബുക്ക് !