Webdunia - Bharat's app for daily news and videos

Install App

1.3 കോടിയുടെ കുഴൽപ്പണവേട്ട: രണ്ട് പേർ പിടിയിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 31 മാര്‍ച്ച് 2022 (17:28 IST)
മലപ്പുറം: മലപ്പുറം ജില്ലയിലെ മേലാറ്റൂരിൽ നടന്ന 1.3 കോടിയുടെ കുഴൽപ്പണ വേട്ടയിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നോട്ടാൻതൊടിക റഹീം (42) എന്നിവരാണ് അറസ്റ്റിലായത്.

കോയമ്പത്തൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കുഴൽപ്പണം കടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വാഹന പരിശോധന നടത്തി. കഴിഞ്ഞ ദിവസം അർധരാത്രിയോടെ മേലാറ്റൂർ ഉച്ചാരക്കടവിൽ നടത്തിയ വാഹന പരിശോധനയിലാണ് ഹ്യുണ്ടായ് ക്രേറ്റ കാർ കസ്റ്റഡിയിലെടുത്തത്. കാർ പരിശോധിക്കവേ കാറിന്റെ മുമ്പിലും പിമ്പിലുമുള്ള രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 500 ന്റെ നോട്ടുകൾ അടങ്ങിയ 1.3 കോടി രൂപ കണ്ടെടുത്തു.

പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മേലാറ്റൂർ സ്റ്റേഷൻ ഹൌസ് ഓഫീസർ ഷാരോണിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments