Webdunia - Bharat's app for daily news and videos

Install App

അദ്ദേഹം മാറണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ട്, എന്നാല്‍ ആ കട്ടിലുകണ്ട് ആരും പനിക്കണ്ട: ജേക്കബ് തോമസിനെ സംരക്ഷിച്ച് മുഖ്യമന്ത്രി

ആ കട്ടിലുകണ്ട് ആരും പനിക്കണ്ട: ജേക്കബ് തോമസിനെ സംരക്ഷിച്ച് മുഖ്യമന്ത്രി

Webdunia
വ്യാഴം, 16 മാര്‍ച്ച് 2017 (10:54 IST)
അഴിമതിക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

പത്ര വാർത്തകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ നടപടി എടുക്കാൻ സാധിക്കില്ല. ഉദ്യോഗസ്ഥരുടെ വിശ്വാസത്യ തകർക്കുന്ന അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്ന പലരുമുണ്ട്. ആ കട്ടിലുകണ്ട് ആരും പനിക്കേണ്ട. അദ്ദേഹം അഴിമതി നടത്തിയെങ്കിൽ സംരക്ഷിക്കില്ല. ചട്ടങ്ങൾ പാലിക്കാൻ ജേക്കബ് തോമസ് ബാധ്യസ്ഥനാണ്. വിജിലൻസ് ഡയറക്ടർ സ്വകാര്യ കമ്പനിയുടെ പേരിൽ ഭൂമി വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.

ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയനോട്ടിസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. എം വിൻസെന്റ് എംഎൽഎയാണ് നോട്ടിസ് നൽകിയത്.

വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരുന്ന് ജേക്കബ് തോമസ് നടത്തിയത് ഞെട്ടിപ്പിക്കുന്ന ക്രമക്കേടുകളെന്ന് പ്രതിപക്ഷം ആരോപിച്ചു. ജേക്കബ് തോമസിനെ ആരു ചുവപ്പുകാർഡ് കാണിക്കുമെന്നും വിൻസന്‍റ് ചോദിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments