Webdunia - Bharat's app for daily news and videos

Install App

പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ വീഴ്‌ച സംഭവിച്ചു, 600 കോടിയില്‍ നിന്ന് അരിവില കുറച്ചാൽ 336 കോടി മാത്രം - കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

പ്രളയ ദുരിതാശ്വാസം നല്‍കുന്നതില്‍ വീഴ്‌ച സംഭവിച്ചു, 600 കോടിയില്‍ നിന്ന് അരിവില കുറച്ചാൽ 336 കോടി മാത്രം - കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (18:26 IST)
പ്രളയപുനർനിർമാണത്തിന് അർഹതപ്പെട്ട സഹായം നല്‍കാന്‍ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മഹാപ്രളയത്തിൽ 31,000 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചപ്പോള്‍ കേന്ദ്രം അനുവദിച്ചത് 600 കോടി മാത്രമാണ്.  വിദേശരാജ്യങ്ങളിൽ നിന്ന്​ സഹായം സ്വീകരിക്കാനുള്ള ശ്രമങ്ങളും കേന്ദ്രം തടഞ്ഞു. കേരളം ചോദിച്ച അയ്യായിരം കോടി രൂപയുടെ പാക്കേജിൽപ്പോലും ഇനിയും തീരുമാനമായിട്ടില്ല. ഗുരുതരമായ അലംഭാവമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രളയകാലത്ത് കേരളം സന്ദർശിച്ച് നാശനഷ്ടങ്ങളെക്കുറിച്ച് കണ്ടറിഞ്ഞതാണ്. സഹായിക്കാൻ തയാറായി വന്ന യുഎഇ പോലുള്ള രാജ്യങ്ങളുടെ സഹായം സ്വീകരിക്കാനുമായില്ലെന്നും പിണറായി വ്യക്തമാക്കി.

കർണാടകയിൽ ഒരു ജില്ലയിൽ മാത്രം പ്രളയമുണ്ടായപ്പോൾ അനുവദിച്ചത്​ 546 കോടിയാണ്​. ഉത്തരാഖണ്ഡിലും ചെന്നൈയിലും പ്രളയമുണ്ടായപ്പോൾ ഇതിനേക്കാൾ കൂടുതൽ സഹായം കേന്ദ്രസർക്കാർ നൽകിയിരുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പ്രളയസമയത്ത് അനുവദിച്ച 600 കോടിയില്‍ നിന്നും അരിയും മണ്ണെണ്ണയും ഉൾപ്പെടെയുള്ള സാധനങ്ങൾക്കു വില നൽകണമെന്നാണു കേന്ദ്ര നിലപാട്. ഇതു കിഴിച്ചാൽ ഫലത്തിൽ കേന്ദ്ര സഹായം 336 കോടി മാത്രമാകും. കേരളം ചോദിച്ചതും അർഹതയുള്ളതും മുഴുവൻ കിട്ടുമെന്നു പ്രതീക്ഷിച്ചാലും ബാക്കി തുക  കണ്ടെത്തേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments