Webdunia - Bharat's app for daily news and videos

Install App

ത്രീ സ്റ്റാറിൽ തുടങ്ങി ഇനി ബാർ ലൈസൻസ്; മുന്തിയ ബാറുകളില്‍ കള്ളും - സര്‍ക്കാര്‍ പുതിയ മദ്യനയം പ്രഖ്യാപിച്ചു

പുതിയ മദ്യനയം പ്രഖ്യാപിച്ചു; ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകൾക്ക് ലൈസൻസ്

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (19:40 IST)
എല്‍ഡിഎഫിന്റെ മദ്യനയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും അതിന് മുകളിലുള്ളവയ്ക്കും ബാര്‍ ലൈസന്‍സ് നല്‍കും. കേരളത്തിൽ സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി മദ്യവർജനമാണ് ഇടതുമുന്നണിയുടെ നയമെന്നും വ്യക്തമാക്കി.

പുതിയ മദ്യനയം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽവരും.

യുഡിഎഫ് മദ്യനയംമൂലം ലഹരി ഉപയോഗം കൂടിയ സാഹചര്യത്തില്‍ സംസ്ഥാനത്തു കൂടുതൽ ലഹരിവിമോചന കേന്ദ്രങ്ങൾ തുറക്കും. ബാറുകൾ അടച്ചിട്ടതു മൂലം 40,000 തൊഴിലാളികൾ ദുരിതത്തിലാണ്. കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ മുതലുള്ളവയ്ക്ക് കള്ള് വില്‍പന നടത്താന്‍ അനുമതി നല്‍കുമെന്നും പിണറായി വ്യക്തമാക്കി.

പുതിയ മദ്യനയപ്രകാരം ബാറുകളുടെ പ്രവര്‍ത്തന സമയം പന്ത്രണ്ടര മണിക്കൂറില്‍ നിന്ന് 12 മണിക്കൂറാക്കി ചുരുക്കി. രാവിലെ 11 മുതല്‍ രാത്രി 11 മണിവരെയാകും ഇനി ബാറുകള്‍ പ്രവര്‍ത്തിക്കുക. എഫ്എൽ 3, എഫ്എൽ 2 ലൈസൻസുള്ളവർക്ക് പ്രത്യേക സന്ദർഭങ്ങളിൽ പ്രത്യേക ഫീസ് ഈടാക്കി ലൈസൻസ് നൽകും. ബാൻക്വിറ്റ് ഹാളിൽ മദ്യം വിളമ്പാൻ അനുവാദം നൽകും.

വിദേശചട്ടം അനുസരിച്ച് നൽകുന്ന ബീ‍യർ വൈൻ പാർലറുകൾ ഉൾപ്പെടുന്ന മറ്റ് ലൈസൻസുകൾ നിയമമനുസരിച്ച് യോഗ്യതയുള്ളവർക്ക് നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്ററിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാ മദ്യവിൽപന ശാലകളും അവ സ്ഥിതി ചെയ്യുന്ന താലൂക്കുകളിൽ മാറ്റി സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments