പാകിസ്ഥാൻ പിടികൂടിയ ഇന്ത്യൻ ഫൈറ്റർ ജെറ്റ് പൈലറ്റ് അഭിനന്ദൻ ഇന്ത്യയിൽ തിരച്ചെത്തിയതിൽ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിനന്ദൻ പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ധീരതയും അഭിമാനകരമാണെന്നും കേരള ജനതക്കായി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതായും മുഖ്യ മന്ത്രി വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
എയർഫോഴ്‌സ് വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ മണ്ണിൽ തിരികെ എത്തിയതിൽ അതിയായ ആഹ്ലാദം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വരുത്തി സമാധാനത്തിന്റെ സന്ദേശം നൽകിയാണ് അഭിനന്ദന്റെ ആഗമനം എന്നത് ഏറെ സന്തോഷം പകരുന്നു എന്നും മുഖ്യമമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
എയർഫോഴ്‌സ് വിങ് കമാണ്ടർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ മണ്ണിൽ തിരികെ എത്തിയതിൽ അതിയായ ആഹ്ലാദം. അഭിനന്ദൻ പ്രകടിപ്പിച്ച നിശ്ചയദാർഢ്യവും ധീരതയും അഭിമാനകരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവു വരുത്തി സമാധാനത്തിന്റെ സന്ദേശം നൽകിയാണ് അഭിനന്ദന്റെ ആഗമനം എന്നത് ഏറെ സന്തോഷം പകരുന്നു. കേരള ജനതയ്ക്കു വേണ്ടി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു.