Webdunia - Bharat's app for daily news and videos

Install App

ബ്രൂവറികൾക്ക് അനുമതി നൽകിയ യു ഡി എഫ് മുഖ്യമന്ത്രിമാരെ പ്രതിക്കൂട്ടിൽ നിർത്താൻ പ്രതിപക്ഷ നേതാവ് തയ്യാറാണോ എന്ന് മുഖ്യമന്ത്രി

Webdunia
ബുധന്‍, 3 ഒക്‌ടോബര്‍ 2018 (12:25 IST)
ബ്രൂവറികൾ അനുവദിച്ച് സംഭവത്തിൽ പ്രതിപക്ഷ നേതാവിന്റെ വാദങ്ങൾ അടിസ്ഥാ‍ന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് ജനവികാരം സർക്കാരിരെ തിരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
 
ബ്രൂവറികൾക്കും ഡിസ്‌ലറികൾക്കും സർക്കാർ അനുമതി നൽകിയാൽ ലൈസൻസ് തടയുന്നതിന് പിന്നീട് സാധിക്കില്ല എന്ന പ്രതിപക്ഷ നേതാവിന്റെ വാദം ശരിയല്ല. 1999 ലെ ഉത്തരവിനെ ദുർവ്യഖ്യാനം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ്. ബ്രൂവറികൾ അനുവാദം നൽകിയ യു ഡി എഫ് മുഖ്യമന്ത്രിമാരെ പ്രതികൂട്ടിൽ നിർത്താൻ രമേശ് ചെന്നിത്തല തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു. 
 
1999 ലെ ഉത്തരവ് ബ്രൂവറികൾ അനുവദിക്കുന്നതിന് തടസമല്ല. 1999 ലെ ഉത്തരവ് മനസിലാക്കികൊണ്ട് തന്നെയാണ് ഇപ്പോഴത്തെ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്. അതത് വകുപ്പുകൾക്ക് സ്ഥാപനങ്ങൾ അനുവദിക്കാൻ അധികാരം ഉണ്ട്. കാര്യങ്ങാൾ കൃത്യമായി പരിശോധിച്ച് മാത്രമാണ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക. അതിനാൽ ഇക്കാര്യം പ്രത്യേകം മന്ത്രിസഭായോഗം ചർച്ച ചെയ്യേണ്ടതില്ല.
 
ഇനിയും ഇതു സംബന്ധിച്ച് പരിശോധന നടത്താനുണ്ട്. ജലത്തിന്റെ ഉപയോഗം ഉൾപ്പടെ പരിശോധനകളുടെ ഭാഗമാണ്. ഈ പരിശോധനകളിൽ അർഹതയില്ലെന്ന് തെളിഞ്ഞാൽ അവർക്ക് പ്രവർത്തനനാനുമതി ലഭിക്കില്ല. ബ്രൂവറികൾക്കായി ഇനിയും അപേക്ഷകൾ വന്നാൽ പരിശോധിച്ച് അനുവദിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments