Webdunia - Bharat's app for daily news and videos

Install App

റോഡിലിരുന്ന് ആളുകളുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നതും തീവ്രവാദത്തിന് തുല്യം: ഷഹീൻബാഗ് സമരങ്ങളെ പരോക്ഷമായി വിമർശിച്ച് ഗവർണർ

അഭിറാം മനോഹർ
വെള്ളി, 21 ഫെബ്രുവരി 2020 (18:12 IST)
പൗരത്വ നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിലടക്കം നടക്കുന്ന സമരങ്ങളെ പരോക്ഷമായി വിമർശിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങൾ പാസാക്കാത്തതിന് ഒരുപറ്റം ആളുകൾ ജനജീവിതത്തെ തടസ്സപ്പെടുത്തി സമരം ചെയ്യുന്നത് ഒരു തരത്തിൽ തീവ്രവാദത്തിന് തുല്യമാണെന്നും ഗവർണർ പറഞ്ഞു.
 
വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നാൽ ആളുകള്‍ റോഡുകളില്‍ ഇരുന്നു സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണ്. അത് തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണ്.ക്രമങ്ങള്‍ ഹിംസയുടെ രൂപത്തില്‍ മാത്രമല്ല അത് പലരൂപങ്ങളിലൂടെയാണ് വരുന്നതെന്നും ഗവർണർ പറഞ്ഞു. ഭാരതീയ ഛത്ര സൻസദിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
 
അതേസമയം അഭിപ്രായസ്വാതന്ത്രത്തെ പറ്റി സംസാരിക്കുന്നതിനിടെ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ അഭിപ്രായങ്ങള്‍ പറയാന്‍ തന്നെ അനുവദിക്കാത്തതിനെ പറ്റിയും ഗവർണർ പറഞ്ഞു.പരിപാടിക്ക് സംസാരിക്കാൻ അനുമതി നേടാത്തവർ പോലും ഒന്നര മണിക്കൂർ പ്രസംഗിച്ചു.അവർ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്‌തു. എന്നാൽ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ വലിയ ബഹളമാണുണ്ടായത്. കയേറ്റമുണ്ടായി. പരിപാടിക്ക് സമയക്രമം ഉണ്ടായിരുന്നതിനാല്‍ വേദി വിടേണ്ടിവന്നുവെന്നും ഗവർണർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments