Webdunia - Bharat's app for daily news and videos

Install App

വാഹന പരിശോധനയിലെ പിഴതുക സര്‍ക്കാരില്‍ ഒടുക്കിയില്ല: എസ്‌ഐക്കെതിരെ അന്വേഷണം

എ കെ ജെ അയ്യര്‍
ചൊവ്വ, 18 മെയ് 2021 (12:26 IST)
അമ്പലപ്പുഴ: ലോക്ക് ഡൗണ്‍ പ്രമാണിച്ച് റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഉടമയില്‍ നിന്ന് ഈടാക്കിയ പിഴ തുക സര്‍ക്കാരിലേക്ക് ഒടുക്കിയില്ല എന്ന പരാതിയില്‍ എസ്.ഐ ക്കെതിരെ പോലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ച ആളില്‍ നിന്ന് പിഴത്തുകയായ 500 രൂപ പേയ്‌മെന്റ്‌റ് ആപ്പുവഴി എസ്.ഐ ഈടാക്കുകയായിരുന്നു. എന്നാല്‍ ഈ തുകയ്ക്ക് രസീത് നല്‍കിയതുമില്ല., ഇതാണ് പുലിവാലായത്.
 
കഴിഞ്ഞ ഏഴാം തീയതി വൈകിട്ട് അമ്പലപ്പുഴ നീര്‍ക്കുന്നം ഇജാബ കവലയ്ക്കടുത്തതായിരുന്നു ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് വണ്ടാനം സ്വദേശി ഷെമീറില്‍ നിന്ന് 500 രൂപ എസ്.ഐ വാങ്ങിയത്. ഇതിനു രസീത് നല്‍കിയതുമില്ല. ഈ വിവരം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. 
 
തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണം വിഭാഗം നടത്തിയ പരിശോധനയിലാണ് ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതില്‍ ഡി.വൈ.എസ്.പി സുരേഷ് ബാബു അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കും.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments