Webdunia - Bharat's app for daily news and videos

Install App

‘എനിക്ക് വനിതാകമ്മീഷനെന്ന് കേട്ടാല്‍ ഭയങ്കര പേടിയാണ്, അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു‘: പിസി ജോര്‍ജ്

അയ്യോ തനിക്ക് വനിതാകമ്മീഷനെന്ന് കേട്ടാല്‍ ഭയങ്കര പേടിയാണ്, അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു; വനിതാകമ്മീഷന്റെ നിലപാടിനെ പരിഹസിച്ച് പിസി ജോര്‍ജ്

Webdunia
ശനി, 12 ഓഗസ്റ്റ് 2017 (14:53 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയെ കുറിച്ച് മോശം പരാമര്‍ശം  നടത്തിയ പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന വനിതാകമ്മീഷന്റെ നിലപാടിനെ പരിഹസിച്ച് പിസി ജോര്‍ജ്. തനിക്ക് വനിതാകമ്മീഷനെന്ന് കേട്ടാല്‍ ഭയങ്കര പേടിയാണെന്നും, അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പിസി ജോര്‍ജ് പരിഹസിച്ചു. 
 
വനിതാ കമ്മീഷന്‍ ആദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും, നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താന്‍ സഹകരിക്കാമെന്നും പിസി പറഞ്ഞു. പാവപ്പെട്ട പുരുഷന്മാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ? മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ് ചെയുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. 
 
നിങ്ങള്‍ ആദ്യം നല്ല കാര്യം ചെയ്യൂ. അല്ലാതെ എന്റെ മൂക്ക് ചെത്താന്‍ ഇങ്ങോട്ടു വരേണ്ട. ഇതുകൊണ്ടും താന്‍ പേടിക്കില്ല. അതിന് വേറെ ആളെ നോക്കണം. കമ്മീഷന്‍ നോട്ടീസയച്ചാല്‍ സൌകര്യപ്രദമായ ദിവസമാണെങ്കില്‍ താന്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments