Webdunia - Bharat's app for daily news and videos

Install App

യുവതിയുമായി ഒളിച്ചോടിയ 58 കാരനായ വൈദികന്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 11 നവം‌ബര്‍ 2020 (13:15 IST)
കറുകച്ചാല്‍: ഇരുപതു വയസുള്ള യുവതിയുമായി ഒളിച്ചോടിയ 58 കാരനായ വൈദികനെ പോലീസ് പിടികൂടി. ചാമംപതാള്‍ മാപ്പിളക്കുന്നേല്‍ എം.സി.ലൂക്കോസാണ് കഴിഞ്ഞ മാസം മുണ്ടക്കയം സ്വദേശിനിയുമായ യുവതിക്കൊപ്പം ഒളിച്ചോടിയത്.
 
യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്ന്ന് കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിക്കൊപ്പം വൈദികനെ പിടികൂടിയത്. സ്ഥിരമായി വൈദികന്‍ യുവതിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് എത്താറുണ്ടായിരുന്നു. പരിചയം ഫോണ്‍ വഴിയുള്ള ബന്ധപ്പെടലിലും പിന്നീട് പ്രണയത്തിലേക്ക് മാറി. ഇതിനിടെ യുവതിക്ക് വിവാഹാലോചന വന്നതോടെ രക്ഷയില്ലെന്ന് കണ്ട വൈദികന്‍ യുവതിയോട് നാടുവിടാമെന്നു പറഞ്ഞു.
 
മുന്‍കൂട്ടി ആലോചിച്ചുറച്ച പ്രകാരം ഒക്ടോബര്‍ 27 നു ഇരുവരും മുണ്ടക്കയത് എത്തുകയും മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഇരുവരും മൊബൈല്‍ ഫോണുകള്‍ വില്‍ക്കുകയും ചെയ്തു. പിന്നീട് തമിഴ്നാട്ടിലെ കമ്പത്തി എത്തി അവിടെ വൈദികന്റെ ബൈക്കും വില്‍പ്പന നടത്തി.കമ്പത്തെയും തേനിയിലെയും പല ലോഡ്ജുകളിലുമായി ഇവര്‍ കഴിഞ്ഞു.
 
ഇതിനിടെ പോലീസ് യുവതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വൈദികനായ യുവതിക്കുള്ള അടുപ്പം കണ്ടെത്തി.  അന്വേഷണം തുടരുന്നതിനിടെ പൊന്കുന്നത് എത്തിയ ഇവരെ പോലീസ് പിടികൂടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments