Webdunia - Bharat's app for daily news and videos

Install App

വാളയാർ പീഡനക്കേസ് പ്രതിയുടെ മരണം: സൈറ്റ് മാനേജർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 27 ഒക്‌ടോബര്‍ 2023 (18:02 IST)
എറണാകുളം: വാളയാർ പീഡനക്കേസിലെ നാലാം പ്രതിയായ പാലക്കാട് പാമ്പൻ പള്ളം അടപ്പുള്ള കൊല്ലൻ കാട് വീട്ടിൽ മധു (29) തൂങ്ങിമരിച്ച സംഭവത്തിൽ പ്രേരണാ കുറ്റത്തിന് ഇയാൾ ജോലി ചെയ്തിരുന്ന സ്ഥലത്തെ സൈറ്റ് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശി നിയാസ് എന്ന 32 കാരനെ ബിനാനിപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്.

ആലുവ എടയാർ വ്യവസായ മേഖലയിലെ അടച്ചുപൂട്ടിയ ബിനാനി സിങ്ക് ലിമിറ്റഡിൽ നിന്ന് സലാഷ് നീക്കം ചെയ്യുന്നതിനുള്ള കരാർ എടുത്തിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ സൈറ്റ് മാനേജരാണ് നിയാസ്. വാളയാർ പീഡനകേസിൽ ജാമ്യം ലഭിച്ചശേഷം കഴിഞ്ഞ ഒന്നര വർഷമായി മരിച്ച മധു ഈ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയാണ്.

ഇതിനിടെ സ്ഥാപനത്തതിൽ നിന്ന് കോപ്പർ കാണാതായ സംഭവത്തിൽ മധുവിനെ മണിക്കൂറുകളോളം ഇവിടെ തടഞ്ഞുവച്ച്‌ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മധു തൂങ്ങിമരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ മധുവിന്റെ മൃതദേഹത്തിൽ മർദ്ദനമോ മറ്റോ ഏട്ടത്തിന്റെ പറ്റുകളൊന്നും ഇല്ലായിരുന്നു. എങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷമേ വിശദവിവരം അറിയാൻ കഴിയൂ.

ഇതിനിടെ മധുവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു കാണിച്ചു വാളയാർ പീഡനത്തിലെ ഇരയുടെ മാതാവും കൂട്ടരും സി.ബി.ഐക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments