Webdunia - Bharat's app for daily news and videos

Install App

തിരഞ്ഞെടുപ്പ്: പാലക്കാട് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേക സുരക്ഷ

ശ്രീനു എസ്
വ്യാഴം, 26 നവം‌ബര്‍ 2020 (08:20 IST)
പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത് 384 പ്രശ്ന സാധ്യത ബൂത്തുകളും 102 മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളും. പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് ഏറ്റവും കൂടുതല്‍ പ്രശ്ന സാധ്യത ബൂത്തുകള്‍ കണ്ടെത്തിയിരിക്കുന്നത്. 28 പോളിംഗ് ബൂത്തുകളാണ് ഇവിടെ പ്രശ്ന സാധ്യത ബൂത്തുകള്‍ ആയിട്ടുള്ളത്. മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 27 ബൂത്തുകളും കോട്ടായി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 24 ബൂത്തുകളും വടക്കഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 22 ബൂത്തുകളും പ്രശ്ന സാധ്യത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്.
 
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 102 ബൂത്തുകളാണ് ജില്ലയില്‍ കണ്ടെത്തിയിരിക്കുന്നത്. അഗളി സ്റ്റേഷന്‍ പരിധിയില്‍ 66, ഷോളയൂര്‍ 26, മണ്ണാര്‍ക്കാട് ഏഴ്, മലമ്പുഴ രണ്ട്, കല്ലടിക്കോട് ഒരു ബൂത്തുമാണ് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളായി കണ്ടെത്തിയിരിക്കുന്നത്.
പ്രശ്ന സാധ്യതയുള്ളതും മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതുമായ ബൂത്തുകളില്‍ പോലീസ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ബൂത്തുകളില്‍ ആയുധ പരിശീലനം ലഭിച്ച പ്രത്യേക പോലീസ് സേനയെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിക്കും. കൂടാതെ വോട്ട് ചെയ്യുന്നതിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ടുതന്നെ ബൂത്തുകളില്‍ വീഡിയോഗ്രഫി, വെബ്കാസ്റ്റിംഗ് എന്നിവയും ഏര്‍പ്പെടുത്തും .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി, ഹൈക്കോടതിയുടെ നിർണായക വിധി

കേരള തീരത്തിന് സമീപം ചക്രവാതചുഴി: 5 ദിവസം മഴയ്ക്ക് സാധ്യത

പെൺകുട്ടിയെ വീട്ടിൽ നിന്നിറക്കി കൊണ്ടു പോയി പീഡിപ്പിച്ച 22 കാരൻ പിടിയിൽ

ട്രെയിനിലെ വ്യത്യസ്ത നിറത്തിലുള്ള കോച്ചുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

നിങ്ങളുടെ പാന്‍ കാര്‍ഡ് കളഞ്ഞുപോയോ? പേടിക്കണ്ട!

അടുത്ത ലേഖനം
Show comments