Webdunia - Bharat's app for daily news and videos

Install App

എന്റെ ജനകീയതയിൽ അതൃപ്തി വേണ്ട, ആന്തൂരിൽ ശ്യാമളക്ക് വീഴ്ച പറ്റി, അത് ഉൾക്കൊള്ളണം: മുഖ്യമന്ത്രിയെ തിരുത്തി ജയരാജൻ

Webdunia
വെള്ളി, 28 ജൂണ്‍ 2019 (12:46 IST)
ആന്തൂരിൽ സാജൻ പാറയിൽ എന്ന പ്രവാസിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ നഗരസഭ അധ്യക്ഷ പി കെ ശ്യാമളക്ക് വീഴ്ച പറ്റി എന്ന നിലപാടിൽ ഉറച്ച് പി ജയരാജൻ സാജന്റെ കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നതിൽ പി കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്നും അത് ഉൾക്കൊള്ളണമെന്നും പി ജെയരാജൻ ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
തെറ്റുപറ്റിയത് ഉദ്യോഗസ്ഥർക്കാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളുന്നതാണ് ജയരാജന്റെ നിലപാട്. ഒരു പ്രവർത്തകനെയും ഒതുക്കാൻ സി പി എമ്മിനെ സംഘടന തത്വം അനുസരിച്ച് സാധിക്കില്ല. സി പി എമ്മിൽ പണ്ട് താൻ എന്തായിരുന്നോ അതുതന്നെയാണ് ഇപ്പോഴും. തന്റെ ജനകീയതയിൽ പാർട്ടിക്കുള്ളിൽ അതൃപ്തി വേണ്ട. പാർട്ടിക്കതീതനായല്ല വിധേയനായാണ് താൻ പ്രവർത്തിക്കുന്നത് എന്നും പി ജയരാജൻ പറഞ്ഞു.
 
താൻ ജനപ്രതിനിധി അല്ല സിപിഎം ജില്ലാ സെക്രട്ടറി ആയതുകൊണ്ടാണ് സാജന്റെ കെട്ടിടത്തിന് അനുമതി നൽകാത്തതിന്റെ കാരണം അന്വേഷിച്ചത്. ചട്ടലംഘനമുണ്ടായിരുന്നു എന്നാണ് മറുപടി ലഭിച്ചത് ന്യൂനതകൾ പരിഹരിച്ച് ഏപ്രിലിൽ തന്നെ നഗരസഭക്ക് മുൻപാകെ അപേക്ഷ സമർപ്പിച്ചിട്ടും കാലതാസം വന്നതാണ് സാജനെ മനോവിഷമത്തിലാക്കിയത് ഇതാണ് ആത്മഹത്യയിലേക്കും നയിച്ചത്. ഇത്തരം ഒരു ദാരുണ സംഭവം ഉണ്ടായതിൽ തനിക്ക് വിഷമമുണ്ടെന്നും ജയരാജൻ പറഞ്ഞു. വിഷയത്തിൽ പി കെ ശ്യാമളയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറയി വിജയൻ സ്വീകരിച്ചിരുന്നത്.      

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments