Webdunia - Bharat's app for daily news and videos

Install App

കുമ്പസരിക്കാന്‍ ഒരു ദിവസം വേണം, അച്ചന്റെ അവസ്ഥ എന്താകുമോയെന്ന് എം എല്‍ എമാര്‍

കുമ്പസരിക്കണമെന്ന് പി സി, ഒരു ദിവസം മതിയാകുമോയെന്ന് എം എല്‍ എമാര്‍

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (09:27 IST)
തനിക്ക് കുമ്പസാരിക്കാനായി നിയമസഭയ്ക്ക് മുഴുവന്‍ അവധി നല്‍കണമെന്നാവശ്യപ്പെട്ട പിസി ജോര്‍ജ് നിയമസഭയില്‍. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ അവസാനം മറുപടി ഒറ്റവാക്കില്‍ ഒതുക്കി പിസി രക്ഷപെടുകയായിരുന്നു. 
 
ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ക്കിടെ നാളെ തനിക്ക് അവധി വേണമെന്ന് ആവശ്യപ്പെട്ട് പി സി രംഗത്തെത്തുകയായിരുന്നു. ”നാളെയാണ് ആണ്ടു കുമ്പസാരം. അതുകഴിഞ്ഞ് കുമ്പസാരിക്കാന്‍ പറ്റില്ല. അപ്പോ നാളെ നിയമസഭ വെച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഞാന്‍ ആണ്ടു കുമ്പസാരം എങ്ങനെ നടത്തും‘ എന്നാണ് പിസി ജോര്‍ജ് സഭയോട് ചോദിച്ചത്.
 
പിസിക്ക് ആദ്യം മറുപടി നല്‍കിയത് മുന്‍ മന്ത്രി അടൂര്‍ പ്രകാശാണ്. ‘ഇത്രയം നാള്‍ ചെയ്ത പാപങ്ങള്‍ എല്ലാം എറ്റു പറയേണ്ടതായി വരും. അത് ഏറ്റ് പറയാനുള്ള അവസരമാണ് അദേഹം ചോദിച്ചത്’ എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.
 
തന്റെ നാട്ടില്‍ വന്ന് കഴിഞ്ഞ ദിവസം ചെയ്ത പാപത്തിന് പിസി ഇന്നലെ തന്നെ കുമ്പസാരിച്ചുവെന്ന് തളിപറമ്പ് എംഎല്‍എ ജെയിംസ് മാത്യു സഭയില്‍ പറഞ്ഞു. കുമ്പസാരം കേള്‍ക്കുന്ന അച്ചന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ ചോദിച്ചു.
 
സാധാരണ ആളുകള്‍ക്ക് കുമ്പസരിക്കാന്‍ ഒരു ദിവസം മതി. പക്ഷേ പിസിക്ക് ഒരു ദിവസം മതിയാകില്ലെന്ന് സഭയിലെ മറ്റൊരു അംഗം പറഞ്ഞ്. 
 
എന്നാല്‍ ഈ പരിഹാസങ്ങളെല്ലാം അവസാനം പിസി ശക്തമായി നേരിട്ടു. കൊച്ചുങ്ങളാണ് അതിനാല്‍ ക്ഷമിച്ചുവെന്നും ഒരു മിനിട്ട് മതി തനിക്ക് കുമ്പസാരിക്കാനെന്നും പിസി ജോര്‍ജ് സഭയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments