Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്‌സ് സഭ: കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ല

മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്‌സ് സഭ: കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ല
, ശനി, 2 ജനുവരി 2021 (08:44 IST)
മുഖ്യമന്ത്രിയുടേത് ത് ഭരണകൂട ഫാസിസമാണെന്നും സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്നും ഓർത്തഡോക്സ് സഭ. പിണറായി വിജയനെ കാണുന്നത് നാടിന്റെ മുഖ്യമന്ത്രിയായിട്ടാണ്. ആ ബഹുമാനം കിട്ടണമെങ്കിൽ അതേരീതിയിൽ ഇടപെടണമെന്നും ഓർത്തഡോക്‌സ് സഭാ മാധ്യമവിഭാഗം തലവൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
 
അവസരം കിട്ടിയാൽ ഏകാധിപത്യം നടത്തുന്നവരാണിവർ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമറുപടികൾ‍ ലോക്കൽ പാർട്ടി ഓഫീസുകളിൽ മതി. ഇവിടെ നടക്കില്ല.മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസമാണ് കേരളത്തിൽ നടത്തുന്നത്. അത് തിരുത്തിയിെല്ലങ്കിൽ ജനം തിരുത്തും. മലപ്പുറത്ത് ഓർത്തഡോക്‌സ് വൈദികന്റെ ചോദ്യത്തിന്ന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മറുപടിയാണ് സഭയെ ചൊടിപ്പിച്ചത്.
 
നിക്ക് തോന്നിയതുപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ നടക്കില്ല..നീതിന്യായകോടതികൾ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാൻ ഓർത്തഡോക്സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ല. സഭ പള്ളി പിടിക്കാൻ പോയിട്ടില്ല. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ അധികാരികൾ പള്ളികൾ ഒഴിപ്പിച്ചെടുത്ത് നൽകിയതാണ്. അത് സർക്കാരിന്റെ ദാക്ഷിണ്യമല്ല. ആർക്കും പള്ളിയിൽ വരാം. എന്നാൽ ശുശ്രൂഷകൾ നടത്തണമെങ്കിൽ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിപത്രമുണ്ടായിരിക്കണം.മെത്രാപോലിത്ത പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാറംഗ പഞ്ചായത്തില്‍ ബി.ജെ.പി ക്ക് ഒരു സീറ്റ് മാത്രം, എങ്കിലും പ്രസിഡന്റ് പദവി ലഭിച്ചു