Webdunia - Bharat's app for daily news and videos

Install App

കേരളം മഴക്കെടുതിയിൽ മുങ്ങുമ്പോൾ രക്ഷാദൗത്യവുമായി നാവിക സേന

കേരളം മഴക്കെടുതിയിൽ മുങ്ങുമ്പോൾ രക്ഷാദൗത്യവുമായി നാവിക സേന

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (16:54 IST)
സംസ്ഥാനത്ത ശക്തമായ മഴയെത്തുടർന്ന് വൻനാശനഷ്‌ടം. മഴക്കെടുതി നേരിടുന്നതിനായി ഇപ്പോൾ നാവിക സേനയുടെ ശക്തമായ പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. വയനാട്, കോഴിക്കോട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ വൻനാശനഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
 
ഈ സാഹചര്യത്തിലാണ് 'മദദ്' എന്ന പേരിൽ നാവിക സേന രക്ഷാപ്രവർത്തനം നടത്തുന്നത്. വയനാട് ജില്ലയിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും സ്ഥിതിഗതികൾ മോശമായതോടെ രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ട്. വയനാട്, കല്‍പ്പറ്റ, പനമരം പ്രദേശങ്ങളില്‍ നിന്ന് 55 പേരെ നാവിക സേനയുടെ ജെമിനി ബോട്ടില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
 
രക്ഷാപ്രവർത്തനങ്ങൾക്കായി ആഗസ്‌റ്റ് ഒമ്പതിന് തന്നെ പത്ത് നാവിക സേന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വയനാട് കുറുമ്പാലക്കോട്ടയിൽ വിന്യസിച്ചിട്ടുണ്ട്. ഈ ടീമിനൊപ്പം ആർമി റെസ്‌ക്യൂ ടീമിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ നിന്നായിരുന്നു ഇവരുടെ പ്രവർത്തനം ആരംഭിച്ചത്.
 
16 നാവിക സേന പ്രവർത്തകരും നാല് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ പാറക്കുനി പ്രദേശത്ത് പ്രവർത്തനം നടത്തുന്നുണ്ട്. ഈ ടീം പനമരത്ത് കുടുങ്ങിക്കിടന്ന 72 പേരെ രക്ഷിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ എഞ്ചിൽ ബ്രേക്ക്‌ഡൗൺ ആയതുപോലെയുള്ള പല പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം തരണം ചെയ്‌ത് മികച്ച രീതിയിൽ പ്രവർത്തനം തുടരുകയും ചെയ്‌തു. കൂടാതെ, നാലു ഡൈവിംഗ് ടീമിനെയും വയനാട് ജില്ലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്.
 
ഇടുക്കിയിലെ ചെറുതോണി, ഇടമലയാര്‍ എന്നീ അണക്കെട്ടുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ മുന്‍കരുതല്‍ എന്ന നിലയില്‍ എറണാകുളം ജില്ലയിലെ ആലുവ, കാലടി, അങ്കമാലി എന്നിവടങ്ങളിലും സേനയെ വിന്യസിച്ചിട്ടുണ്ട്. ഒരു ഡൈവിംഗ് ടീം അടങ്ങുന്ന പ്രവർത്തകർ കൊടുങ്ങല്ലൂരിലും(തൃശ്ശൂർ) നാലുപേർ ആലുവയിലും ഉണ്ട്. അഞ്ചു പേരടങ്ങുന്ന മുങ്ങല്‍ വിദഗധരുടെ അഞ്ചു സംഘങ്ങളും ആലുവയില്‍ തയാറായിട്ടുണ്ട്. ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഇവരുടെ സേവനം തൃശുർ‍, എറണാകുളം, ഇടുക്കി ജല്ലകളില്‍ ആവശ്യം വരുന്നിടത്ത് ലഭ്യമാക്കുമെന്ന് നേവി അധികൃതര്‍ അറിയിച്ചു.
 
100 അംഗ സംഘം കൊച്ചിയിലും 50 അംഗ സംഘം കളമശേരിയിലും പ്രവർത്തനത്തിനുണ്ട്. സേനാംഗങ്ങളെ കൂടാതെ ഡോക്ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ സംഘവും സഹായത്തിനായുണ്ട്. ഇതിനൊക്കെ പുറമേ ദുരിത ബാധിതര്‍ക്കും ഒറ്റപ്പെട്ട് പോകുന്നവര്‍ക്കും ഭക്ഷണവിതരണം ചെയ്യാനും നാവിക സേനയുടെ സംവിധാനങ്ങളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments