കൊവിഡ് മഹാമാരിയിൽ അമേരിക്കയിൽ ഒരു ലക്ഷത്തോളം ആളുകൾ മരിച്ചേക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അമേരിക്കയിലെ മരണസംഖ്യ നിലവിൽ എഴുപതിനായിരത്തിനോട് അടുക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. അതേ സമയം രോഗത്തിനെതിരായ വാക്‌സിൻ ഈ വർഷം അവസാനത്തോടെ കണ്ടെത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.
രാജ്യം ഒന്നാകെ അടച്ചിടാന്‍ സാധിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ രാജ്യം അവശേഷിക്കില്ലെന്നും ട്രംപ് പറഞ്ഞു. നിലവിൽ അമേരിക്കയിലെ പകുതിയോളം സ്റ്റേറ്റുകളിൽ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കുറവായതിനാലാണ് ഇളവുകൾ നൽകിയതെന്നും ട്രംപ് പറഞ്ഞു.നിലവില്‍ 1,188,826 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് 19 ബാധിച്ചത്. 68,606 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. നിലവിൽ 9,41,621 പേരാണ് ചികിത്സയിലുള്ളത്.