Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രവാസികൾക്ക് ഉടൻ തിരിച്ചെത്താനാകില്ല: ഉപാധികൾ കർശനമാക്കി കേന്ദ്രം

പ്രവാസികൾക്ക് ഉടൻ തിരിച്ചെത്താനാകില്ല: ഉപാധികൾ കർശനമാക്കി കേന്ദ്രം
, തിങ്കള്‍, 4 മെയ് 2020 (13:24 IST)
പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് നീളുമെന്ന് സൂചന.ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവാസികൾക്ക് നാട്ടിലെത്താനുള്ള അവസരം ഒരുങ്ങുന്നതായുള്ള സൂചനകൾ ഉണ്ടായിരുന്നെങ്കിലും എല്ലാവർക്കും നാട്ടിലേക്ക് മടങ്ങിയെത്താനാകില്ലെന്നാണ് റിപ്പോർട്ടുകൾ.കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താൻ കർശന ഉപാധികളാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതാണ് പ്രാവസികളുടെ മടങ്ങിവരവിനെ പ്രതികൂലമായി ബാധിക്കുന്നത്.
 
പുതിയ നിർദേശപ്രകാരം വീസാ കാലാവധി തീർന്നവർക്കും അടിയന്തര സ്വഭാവമുള്ളവർക്കും മാത്രം ഉടൻ മടക്കത്തിന് അനുമതി നൽകാനാണ് കേന്ദത്തിന്റെ തീരുമാനം. ഇതുപ്രകാരം കേന്ദ്രപട്ടികയിൽ നിലവിലുള്ളത് രണ്ട് ലക്ഷംപേർ മാത്രമാണുള്ളത്.കേരളത്തിൽ മാത്രമായി നാല് ലക്ഷത്തോളം പ്രവാസികളാണ് നാട്ടിൽ തിരിച്ചെത്താനായി നോർക്കയിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.എന്നാൽ എല്ലാവർക്കും ഉടൻ മടങ്ങാനാവില്ലെന്ന സൂചനയാണ് കേന്ദ്ര നിലപാടോടെ വ്യക്തമാവുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബീഹാര്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയില്ല; കേരളത്തില്‍ നിന്ന് പുറപ്പെടാനിരുന്ന 4 ട്രെയിനുകളും റദ്ദാക്കി