Webdunia - Bharat's app for daily news and videos

Install App

Onam Wishes: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2023 (10:23 IST)
Onam Wishes: തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി മലയാളികള്‍. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതിയാണ് ഒരു തിരുവോണം കൂടി വന്നെത്തിയിരിക്കുന്നത്. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേരാം. ഇതാ തിരഞ്ഞെടുക്കപ്പെട്ട ആശംസകള്‍... 
 
1. ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഓണാശംസകള്‍ !
 
2. അപരനിലേക്ക് നോക്കുമ്പോഴാണ് ഓണം അര്‍ത്ഥവത്താകുന്നത്. മഹാബലിയെ പോലെ ആത്മാര്‍പ്പണത്തിന്റെ മാതൃകകളാകാന്‍ നമുക്ക് സാധിക്കട്ടെ. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
3. ഈ ഓണം നിങ്ങള്‍ക്ക് സന്തോഷവും ഭാഗ്യവും നല്‍കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍ !
 
4. ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായി വീണ്ടും ഒരു ഓണക്കാലം വന്നെത്തി. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
5. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത മാവേലി നാട് യാഥാര്‍ഥ്യമാകട്ടെ. ഏവര്‍ക്കും ഐശ്വര്യത്തിന്റെ ഓണാശംസകള്‍ ! 
 
6. എത്ര അകലെയാണെങ്കിലും മലയാളത്തിന്റെ തനിമ എന്നും നിങ്ങളുടെ ഉള്ളിലുണ്ടാകട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ ! 
 
7. കളിയും ചിരിയും ആര്‍പ്പുവിളികളുമായി ഈ തിരുവോണം ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കട്ടെ, ഏവര്‍ക്കും ഓണാശംസകള്‍ ! 
 
8. ഈ തിരുവോണ നാളില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും നേരുന്നു. ഏവര്‍ക്കും തിരുവോണാശംസകള്‍ ! 
 
9. തുമ്പപ്പൂവിന്റെ നൈര്‍മല്യത്തോടെ ഈ തിരുവോണത്തെ നമുക്ക് നെഞ്ചിലേറ്റാം. ഏവര്‍ക്കും ഓണാസംസകള്‍ ! 
 
10. ഒരുപിടി നല്ല ഓര്‍മകളുടെ പൂക്കാലം നിങ്ങള്‍ക്ക് സമ്മാനിക്കുന്നതാകട്ടെ ഈ ഓണനാളുകള്‍. ഏവര്‍ക്കും തിരുവോണാസംസകള്‍ ! 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments