Webdunia - Bharat's app for daily news and videos

Install App

Onam Bumper: ടിക്കറ്റ് വില 500 രൂപ, ഒന്നാം സമ്മാനം 25 കോടി ! ചരിത്രത്തില്‍ ആദ്യം

Webdunia
ചൊവ്വ, 12 ജൂലൈ 2022 (11:21 IST)
Onam Bumper Kerala: കേരള ലോട്ടറിയുടെ ഓണം ബംപര്‍ വില്‍പ്പന ജൂലൈ 18 ന് ആരംഭിക്കും. വന്‍ മാറ്റങ്ങളോടെയാണ് ഇത്തവണ ഓണം ബംപര്‍ എത്തുന്നത്. ടിക്കറ്റ് വില 500 രൂപയാണ്. നേരത്തെ ഇത് 300 രൂപയായിരുന്നു. 
 
ടിക്കറ്റിന് വില കൂടിയതിനൊപ്പം സമ്മാനങ്ങളുടെ മൂല്യവും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തവണ ഒന്നാം സമ്മാനം 25 കോടി രൂപയാണ് ! 2019 മുതല്‍ ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടിയായിരുന്നു. ആകെ 126 കോടി രൂപയുടെ സമ്മാനങ്ങളാണ് ഇത്തവണ ഓണം ബംപറിലുള്ളത്. 
 
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണ് 25 കോടി. ഇന്ത്യയില്‍ ഒരിടത്തും ഒരു ലോട്ടറി ടിക്കറ്റിന് ഇത്ര വലിയ സമ്മാനത്തുക ഇതുവരെ നല്‍കിയിട്ടില്ല. സെപ്റ്റംബര്‍ 18 നാണ് ഓണം ബംപര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 25 കോടിയില്‍ നികുതി, കമ്മിഷന്‍ എന്നിവ കിഴിച്ച് 15.75 കോടിയാണ് ഭാഗ്യശാലിയുടെ കൈകളില്‍ എത്തുക. 
 
ഒന്‍പത് പേര്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. രണ്ടാം സമ്മാനം അഞ്ച് കോടിയാണ്. മൂന്നാം സമ്മാനം പത്ത് ടിക്കറ്റിന് ഒരു കോടി. കൂടാതെ 90 ടിക്കറ്റുകള്‍ക്ക് ഒരു ലക്ഷം രൂപയും 72,000 ടിക്കറ്റുകള്‍ക്ക് 5,000 രൂപയും ലഭിക്കും. 
 
ഒന്നാം സമ്മാനത്തിനു അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് കമ്മിഷനായി 2.50 കോടി രൂപ ലഭിക്കും. ലോട്ടറി വ്യവസായത്തെ കൂടുതല്‍ ജനകീയമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments