Webdunia - Bharat's app for daily news and videos

Install App

വയോധികയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (15:06 IST)
വയോധികയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി എന്ന 92 കാരിയാണ്  കൊലചെയ്യപ്പെട്ടത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇവരുടെ മൃതദേഹം കണ്ടത്. സംഭവത്തോട് അനുബന്ധിച്ച്   ഇവരുടെ സഹായിയായ മയില്‍ സ്വാമി എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം അറിഞ്ഞത്.
 
കൊലപാതക കാരണം വ്യക്തമല്ല. സംസാര ശേഷി ഇല്ലാത്ത മയില്‍ സ്വാമി കൊലപാതക വിവരം മലയാളിത്തില്‍ എഴുതി ഒരു കോപ്പി മഴ നനയാതെ പ്ലാസ്റ്റിക് കവറിലാക്കി വീട്ടില്‍ തന്നെ വച്ചിരുന്നു. മറ്റൊരു കോപ്പി ന്യൂസ്പേപ്പറിനൊപ്പം അയല്‍ക്കാര്‍ക്കും നല്‍കി. ഇതില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്.
 
മൂന്നു മക്കളുണ്ടെങ്കിലും ഇവരാരും ജാനകിക്കൊപ്പമല്ലായിരുന്നു താമസം. ഇവര്‍ക്ക് കൂട്ടിനു മക്കളാണ്നാല് വര്ഷം മുമ്പ് മയില്‍സ്വാമിയെയും മറ്റൊരു സഹായി ഭൂപതിയെയും നിയമിച്ചിരുന്നത്. ഭൂപതി കഴിഞ്ഞ ദിവസം ഇവരെ വിട്ടുപോയിരുന്നു. ജില്ലാ പോലീസ് മേധാവി ജി.കെ സൈമണും സംഘവും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയില്‍സാമിക്ക് മാനസിക പ്രശ്‌നമുണ്ടെന്നും ഇയാള്‍ മുമ്പ് മാനസിക ചികിത്സയ്ക്ക് വിധേയനായിരുന്നു എന്നും മയില്‍ സാമിക്കൊപ്പമുണ്ടായിരുന്ന ഭൂപതി പോലീസിനോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments