ഓഖി ചുഴലിക്കാറ്റ്; കടലിൽ പോയ 200ലധികം മത്സ്യത്തൊഴിലാളികൾ ഇനിയും തിരിച്ചെത്താനുണ്ട്
ഓഖി ചുഴലിക്കാറ്റ്; കാണാതായ 108 പേരുടെ കാര്യം ആശങ്കയിൽ
ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിലകപ്പെട്ട 200ലധികം മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് ലത്തീൻ രൂപത. ഇതിൽ ചെറുവള്ളത്തിൽ പോയ 108 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലാണ് ഏറെ ആശങ്കയെന്നും രൂപത അറിയിച്ചു.
കാണാതായ 544 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. 92 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ടെന്നായിരുന്നു സർക്കാർ പുറത്തുവിട്ട റിപ്പോർട്ട്. തമിഴ്നാട്ടിൽ നിന്നും കാണാതായ ഒരു ബോട്ട് ഇന്നലെ ഗോവൻ തീരത്തെത്തി. ഏഴ് മലയാളികൾ അടങ്ങുന്ന ബോട്ടാണ് ഗോവൻ തീരത്തെത്തിയത്.
33 മലയാളികൾ ഉൾപ്പെടുന്ന രണ്ട് ബോട്ടുകൾ മഹാരാഷ്ട്രെയിൽ എത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. 41 പേര്‍ ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലുണ്ട്. 25.78 കോടിയുടെ നഷ്ടമാണ് റവന്യൂ വകുപ്പ് കണക്കാക്കിയിട്ടുള്ളത്.