Webdunia - Bharat's app for daily news and videos

Install App

നടൻ ഗീഥാ സലാം അന്തരിച്ചു

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (18:03 IST)
കൊല്ലം: പ്രശസ്ത ചലച്ചിത്ര സീരിയൽ അഭിനയതാവ് ഓച്ചിറ ഗീഥാ സലാം (75) അന്തരിച്ചു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന്  ചികിത്സയിലായിരുന്നു സലാം. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച വൈകിട്ട് നാലുണിയോടെയായിരുന്നു മരണം. 
 
നാടകങ്ങളിലൂടെയാണ് സലാം അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിൽ എത്തി. 1980ല്‍ ഇറങ്ങിയ 'മാണി കോയ കുറുപ്പ് ' എന്ന ചിത്രത്തിലൂടെയാണ് സലാം സിനിമയിലെത്തുന്നത്. പിന്നീട് 82ഓളം മലയാള സിനിമകളിൽ അഭിനയിച്ചു.
 
ഈ പറക്കും തളിക, ഗ്രാമഫോൺ, കനക സിംഹാസനം, ലോകനാഥന്‍ ഐഎസ് തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ദേയമായ കഥാപാത്രങ്ങളെ സലാം അവതരിപ്പിച്ചുണ്ട്. ചെറിയ കഥാപാത്രങ്ങളിലൂടെ പോലും സലാം പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിരുന്നു.
 
1987ല്‍ തിരുവനന്തപുരം ആരാധനയുടെ 'അഭിമാനം' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നാടക നടനുള്ള കേരള സംസ്ഥാന അവാർഡ് സലാം സ്വന്തമാക്കിയിരുന്നു. സംഗീത നാടക അക്കഡമിയുടെ അവാ‍ർഡും സലാം നേടിയിട്ടുണ്ട്. ടെവിവിഷൻ പ്രേക്ഷകരും ഏറെ ഇഷ്ടപ്പെട്ടിരുന്ന നടനായിരുന്നു ഇദ്ദേഹം, നിരവധി സീരിയലുകളിലും സജീവ കഥാപാത്രമായിരുന്നു ഓച്ചിറ ഗീഥാ സലാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments