Webdunia - Bharat's app for daily news and videos

Install App

കൊച്ചിയില്‍ നിപ്പ സ്ഥിരീകരിച്ചെന്ന പ്രചരണം തെറ്റ്

Webdunia
ഞായര്‍, 2 ജൂണ്‍ 2019 (15:40 IST)
എറണാകുളത്ത് നിപ്പ സ്ഥിരീകരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കളക്ടര്‍ മുഹമ്മദ് സഫീറുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
 
പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണ്.
 
ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

അടുത്ത ലേഖനം
Show comments